27 April Saturday

സ്‌കോൾ- കേരള അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020


തിരുവനന്തപുരം
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020-–-22 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി' ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.

www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബർ എട്ടു മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപ. ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിങ്‌/ ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് മുഖേന), ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേന) അടയ്ക്കാം. ഫീസ്  വിവരങ്ങൾക്കും രജിസ്‌ട്രേഷനുള്ള മാർഗ നിർദേശങ്ങൾക്കും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ടസ് കാണുക.

പിഴ കൂടാതെ ഡിസംബർ 31 വരെയും 60 രൂപ പിഴയോടെ 2021 ജനുവരി എട്ടുവരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി ഒ, തിരുവനന്തപുരം- 12 എന്ന വിലാസത്തിൽ തപാലിൽ അയക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന/ ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.scolekerala.org , ഫോൺ നമ്പർ: 0471-2342950, 2342271


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top