20 April Saturday

സ്‌കോൾ കേരള : പ്ലസ്‌ടു വിദ്യാർഥികളുടെ ക്ലാസുകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


തിരുവനന്തപുരം
സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ്‌ ലൈഫ് ലോംങ് എഡ്യൂക്കേഷൻ കേരള (സ്‌കോൾ-കേരള)യിൽ രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് പഠനസാമഗ്രികൾ തയ്യാറായി. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണിത്‌.  പ്ലസ് ടു വിദ്യാർഥികൾക്കുള്ള  വീഡിയോ ക്ലാസുകൾ വ്യാഴാഴ്ച മുതൽ സ്‌കോൾ-കേരളയുടെ യുട്യൂബ് ചാനലിലും ഫെയ്‌സ്‌ബുക്ക്‌ പേജിലും ലഭ്യമാകും. 

ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യാളജി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിലെ വീഡിയോ ക്ലാസുകളാണ്  ആദ്യഘട്ടത്തിൽ ലഭ്യമാകുക.

പരീക്ഷാകാലത്ത് പഠിതാക്കളിൽ  കണ്ടുവരാറുള്ള പരീക്ഷാഭയം, ആശങ്ക, രക്ഷിതാക്കളിൽ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം മുതലായവ ലഘൂകരിക്കാൻ സഹായിക്കുംവിധം പ്രഗത്ഭരുടെ മോട്ടിവേഷൻ ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌.   കേരള സർവകലാശാലയുടെ അഡൽട്ട് തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ (സിഎസിഇഇ)  അക്കാദമിക സഹകരണത്തോടെയാണ് മോട്ടിവേഷൻ വീഡിയോകൾ തയ്യാറാക്കുന്നത്.ഫെയ്‌സ്‌ബുക്ക് പേജ്‌ https://www.facebook.com/State-Council-for-Open-and-Lifelong-Education-Kerala-102147398607994/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top