തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 9, 10 ക്ളാസിലെ ഇംഗ്ളീഷ് പരീക്ഷകളോടെയായിരുന്നു തുടക്കം. ഉച്ചയ്ക്കുശേഷം എട്ടിലെ ഇംഗ്ളീഷ് പരീക്ഷയും നടന്നു. പ്രൈമറിയിലും ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ ക്ളാസുകളിലും ചൊവ്വാഴ്ച പരീക്ഷ തുടങ്ങും.
പണിമുടക്കുദിവസം മാറ്റുന്ന പരീക്ഷകള്‍ സെപ്തമ്പര്‍ എട്ടിന് നടത്തിയശേഷം ഒമ്പതിന് ഓണാഘോഷവും സംഘടിപ്പിച്ചശേഷം ഓണാവധിക്കായി സ്കൂളുകള്‍ 18 വരെ അടയ്ക്കും. മുസ്ളിം കലണ്ടര്‍ പ്രകാരമുള്ള സ്കൂളുകളില്‍ ആദ്യ പാദവാര്‍ഷിക പരീക്ഷകള്‍ ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ്്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..