26 April Friday

ഇപ്പോൾ അപേക്ഷിക്കാം; റൂറൽ ഡെവലപ്‌മെന്റ്‌ മാനേജ്‌മെന്റ്‌ പഠിക്കാം

എം വി പ്രദീപ്‌Updated: Wednesday Jan 22, 2020

തിരുവനന്തപുരം > പ്രസക്തി വർധിക്കുന്ന പഠനമേഖലയാണ് റൂറൽ ഡെവലപ്മെന്റ് മാനേജ്മെന്റ്. ഈ രംഗത്ത്‌ മികവിന്റെ കേന്ദ്രമാണ്‌ ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ്. ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൾട്ടൻസി മുതലായവ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണ്.

ഇവിടെ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇൻ റൂറൽ ഡെവലപ്‌മെന്റ മാനേജ്‌മെന്റ്‌ (പിജിഡിആർഡിഎം), പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇൻ മാനേജ്‌മെന്റ്‌, റൂറൽ മാനേജ്‌മെന്റ്‌ (പിജിഡിഎം–-ആർഎം) എന്നീ രണ്ട്‌ ഫുൾടൈം പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആദ്യത്തേത്‌ ഒരു വർഷ കോഴ്‌സും രണ്ടാമത്തേത്‌ രണ്ടുവർഷ കോഴ്‌സുമാണ്‌. 

www.nirdpr.org.in/pgdrdm.aspx വെബ്‌സൈറ്റ്‌ ലിങ്കിൽ ഏപ്രിൽ 10 വരെ പിജിഡിആർഡിഎം കോഴ്‌സിന്‌  ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: 50 ശതമാനം  മാർക്കോടെ ബിരുദം. പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മതി. 2020 ജൂൺ 15നകം കോഴ്സ് പൂർത്തിയാക്കുന്ന അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  CAT / XAT / MAT / CMAT / ATMA ഇവ ഒന്നിലെ സ്കോർ  ഉള്ളവർക്കും പ്രവേശനം നേടാം. ഇൻസ്‌റ്റിറ്റ്യൂട്ട്‌ നടത്തുന്ന പ്രവേശനപരീക്ഷ 19നു രാജ്യത്ത്‌ വിവിധ കേന്ദ്രത്തിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്‌. പരീക്ഷയിൽ വിജയിച്ചാൽ ഗ്രൂപ്പുചർച്ച, ഇന്റർവ്യൂ എന്നിവയിൽ പങ്കെടുക്കണം.

കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്. വാർഷിക കോഴ്‌സ് ഫീസ് 1,80,000 രൂപ. സെമസ്‌റ്റർ പരീക്ഷകളിൽ ഉന്നതനിലവാരം പുലർത്തുന്നവർക്ക്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കോളർഷിപ് ലഭിക്കും. കോഴ്‌സ്‌ കഴിഞ്ഞാൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌തന്നെ തൊഴിൽ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്‌. 400 രൂപയാണ്‌ അപേക്ഷാ ഫീസ്‌. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക്‌ 200 രൂപ മതി. അപേക്ഷാ ഫീസ്‌ ഓൺലൈനായി  അടയ്‌ക്കണം.

സമാന യോഗ്യതകളും അപേക്ഷാ ഫീസുമാണ്‌ പിജിഡിഎം–-ആർഎം കോഴ്‌സിനും. രണ്ടു വർഷ കോഴ്‌സിന്‌ 18,000 രൂപയാണ്‌ വാർഷിക ഫീസ്‌. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലെ www.nirdpr.org.in/pgdrdm.aspx.  ലിങ്കിലാണ്‌ അപേക്ഷിക്കേണ്ടത്‌. 

വിവരങ്ങൾക്ക്‌ കോ–-ഓർഡിനേറ്റർ (അഡ്‌മിഷൻസ്‌), സെന്റർ ഫോർ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ സ്‌റ്റഡി ആൻഡ്‌ ഡിസ്‌റ്റൻഡ്‌ എജ്യൂക്കേഷൻ, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറൽ ഡെവലപ്‌മെന്റ്‌ ആൻഡ്‌ പഞ്ചായത്തിരാജ്‌. രാജേന്ദ്രനഗർ, ഹൈദരാബാദ്‌–-500030. ഫോൺ:  91-040-24008460, 442; 556, വെബ്‌സൈറ്റ്‌: http://www.nirdpr.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top