20 April Saturday

മലയാള സര്‍വകലാശാലയില്‍ പിഎച്ച്ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 14, 2021

തിരൂര്‍> തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ വിവിധ സ്‌കൂളുകളില്‍ 2021- 22 അധ്യായനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിവിധ സ്‌കൂളുകളിലായി 21 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭാഷാശാസ്ത്രം --3, മലയാളം(സാഹിത്യപഠനം)--2, മലയാളം (സംസ്‌കാരപൈതൃകപഠനം)--4, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്--1, പരിസ്ഥിതിപഠനം--2, വികസനപഠനം--2, ചരിത്രപഠനം--1, സോഷ്യോളജി-1, ചലച്ചിത്രപഠനം-2, വിവര്‍ത്തനം - താരതമ്യപഠനം- 3.

അപേക്ഷകര്‍ ബിരുദാനന്തരബിരുദ തലത്തില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. ഒബിസി/പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈന്‍/തപാല്‍ മുഖാന്തിരമോ സര്‍വകലാശാലയില്‍ ജനുവരി നാലിന് വൈകീട്ട് അഞ്ചിനകം മണിക്കകം ലഭിക്കണം.

 പ്രവേശന പരീക്ഷ  ജനുവരി 15ന് രാവിലെ 10  മുതല്‍  സര്‍വകലാശാല അക്ഷരം കാമ്പസില്‍.  വിവരങ്ങള്‍ക്ക് www.malayalamuniversity.edu.in വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top