24 April Wednesday

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഗവേഷണത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2016

തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഡിസീസ് ബയോളജി പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക്് അപേക്ഷിക്കാം.

ബോട്ടണി, സുവോളജി, ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, അഗ്രികള്‍ച്ചര്‍ സയന്‍സസ്, എന്‍വയണ്‍മെന്റല്‍ സയന്‍സസ്, ഫാര്‍മസി, വെറ്ററിനറി സയന്‍സസ്, എംബിബിഎസ് എന്നീ കോഴ്സുകളിലൊന്നില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. യുജിസി/സിഎസ്ഐആര്‍/ഐസിഎംആര്‍/ഡിബിടി/ഡിഎസ്ടി-ഇന്‍സ്പയര്‍/കെഎസ്സിഎസ്ടിഇ ഫെല്ലോഷിപ്പുകളുള്ളവര്‍ക്ക് അടിസ്ഥാനയോഗ്യതയില്‍ ഫസ്റ്റ്ക്ളാസ് മാര്‍ക്ക് മതി. ഫെല്ലോഷിപ്പുകളില്ലാത്തവര്‍ക്ക് 70 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടിക്ക് 55 ശതമാനം മാര്‍ക്ക് മതി. 

നിശ്ചിതയോഗ്യതയുള്ള അപേക്ഷകരില്‍നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.rgcb.res.in വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡുചെയ്ത നിശ്ചിതമാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 31വരെ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top