17 April Wednesday

ഉന്നത സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവാസികൾക്ക് ക്വാട്ട

കെ എൽ ഗോപിUpdated: Friday May 20, 2022

ദുബായ്> വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എൻഐടി, ഐഐഐടി തുടങ്ങിയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 15 ശതമാനം സീറ്റ്. കേന്ദ്ര സർക്കാരിൻറെ DASA  (ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡൻറ് എബ്രോഡ്) സ്കീമിൽ ഉൾപ്പെടുത്തിയാണ് അഡ്മിഷൻ.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ എന്നിവയിലേക്കാണ് പ്രവേശനം ലഭിക്കുന്നത്

DASAയിലുള്ള രണ്ട് സ്കീമുകളിൽ ഒന്നാണ് ചിൽഡ്രൻസ് ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രി (സി ഐ ഡബ്ല്യു ജി).  യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹറിൻ, ഇറാക്ക്, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടത് ഈ സ്കീമിലാണ്. ഇന്ത്യയിലുള്ള കുട്ടികൾക്ക് ഈ സ്കീം വഴി അപേക്ഷിക്കാൻ കഴിയില്ല . അവർ JosAA (ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി)  എന്ന സ്കീം വഴിയാണ് അപേക്ഷിക്കേണ്ടത്. വിദേശത്തുള്ള കുട്ടികൾക്ക് JosAA വഴിയോ  DASA വഴിയോ അപേക്ഷ നൽകാം.

വിദേശത്ത് പഠിച്ചിരുന്നു എങ്കിലും 10, 12 ക്ലാസുകൾ ഇന്ത്യയിലാണ് പഠിച്ചതെങ്കിൽ അവർക്ക്  DASA സ്‌കീമിൽ അപേക്ഷിക്കാൻ കഴിയുകയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top