19 April Friday

മുപ്പതിലധികം തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

തിരുവനന്തപുരം > ജനറൽ–-സംസ്ഥാനതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ്–- സംസ്ഥാന, ജില്ലാതലങ്ങൾ, എൻസിഎ റിക്രൂട്ട്മെന്റ്–-സംസ്ഥാന, ജില്ലാതലങ്ങളിലുമായി മുപ്പതിലധികം തസ്‌തികയിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി തീരുമാനം.

ജനറൽ–-സംസ്ഥാനതലത്തിൽ കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചർ ഓഫീസർ, പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫീസർ, ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസീയർ ഗ്രേഡ് 1 (സിവിൽ), മ്യൂസിയം ആൻഡ് മൃഗശാല വകുപ്പിൽ സർജന്റ്, ജയിൽ വകുപ്പിൽ പിഡി ടീച്ചർ (പുരുഷന്മാർ), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (പ്രോജക്ട്) പാർട് 1 (ജനറൽ കാറ്റഗറി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെലഫോൺ ഓപ്പറേറ്റർ, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്സ് മാനേജർ  പാർട്ട് 1 (ജനറൽ കാറ്റഗറി), പ്ലാന്റ് എൻജിനിയർ (മെക്കാനിക്കൽ) പാർട്ട് 1 (ജനറൽ കാറ്റഗറി ), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന), ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് എന്റർപ്രൈസസ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ എന്നീ തസ്‌തികകളിലാണ്‌ വിജ്ഞാപനം പുറപ്പെടുവിക്കുക. സംസ്ഥാനതല സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക)(പട്ടികവർഗം), മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികവർഗം) എന്നീ തസ്‌തികകളിലും ജില്ലാതലത്തിൽ കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), വയനാട്, കാസർകോട്‌ ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക് (പട്ടികവർഗം) എന്നീ തസ്‌തികളിലും സംസ്ഥാനതല എൻസിഎ റിക്രൂട്ട്മെന്റിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ ഓഫീസർ ഒന്നാം എൻസിഎ , ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ –-മാത്തമാറ്റിക്സ് നാലാം എൻസിഎ–-പട്ടികവർഗം, പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിങ്) വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2–- രണ്ടാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2–- ഒന്നാം എൻസിഎ ഒബിസി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സിഎസ്ആർ ടെക്നീഷ്യൻ ഗ്രേഡ് 2/സ്റ്റെറിലൈസേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 –-ഒന്നാം എൻസിഎ ഈഴവ, പട്ടികജാതി, മുസ്ലിം, എൽസി/എഐ, ഒബിസി, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ–-ഒന്നാം എൻസിഎ ഹിന്ദുനാടാർ, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് അഞ്ചാം എൻസിഎ മുസ്ലിം, ധീവര, പട്ടികജാതി, മലബാർ സിമന്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ –-രണ്ടാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, എൽസി/എഐ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 –-മൂന്നാം എൻസിഎ പട്ടികവർഗം, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 –- അഞ്ചാം എൻസിഎ പട്ടികവർഗം എന്നീ തസ്‌തികകളിലും ജില്ലാതലത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്–- ഒന്നാം എൻസിഎ പട്ടികജാതി, എസ്‌സിസിസി, ധീവര, പട്ടികവർഗം, ഹിന്ദുനാടാർ. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ഒന്നാം എൻസിഎ ഹിന്ദുനാടാർ, എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ഒന്നാം എൻസിഎ വിശ്വകർമ്മ, തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ–-ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, തൃശൂർ, കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (ഏഴാം എൻസിഎ പട്ടികജാതി) എന്നീ തസ്‌തികകളിലുമാണ്‌ വിജ്ഞാപനം പുറപ്പെടുവിക്കുക.

അഭിമുഖം നടത്തും

വിവിധ വകുപ്പിലായി 14 തസ്‌തികയിലേക്കുള്ള അഭിമുഖം നടത്തും. ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 2 –-ഹോം സയൻസ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിഭാഗത്തിൽ മൂന്ന് വർഷത്തെ പരിചയമുളളവരോ അല്ലെങ്കിൽ എക്സ്റ്റൻഷൻ ഓഫീസർമാർ(വനിതാക്ഷേമം)/എക്സ്റ്റൻഷൻ ഓഫീസർമാർ (ഹൗസിങ്) ഗ്രേഡ് 2 വിഭാഗത്തിൽ ജോലി ചെയ്യുന്നവരോ ആയ വനിതാ ഉദ്യോഗസ്ഥരിൽനിന്ന്‌ തസ്തികമാറ്റം വഴിയുള്ള നിയമനം) (കാറ്റഗറി നമ്പർ 129/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) ഒന്നാം എൻസിഎ വിശ്വകർമ്മ (കാറ്റഗറി നമ്പർ 100/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്തേഷ്യോളജി) ഒന്നാം എൻസിഎ എൽസി/എഐ (കാറ്റഗറി നമ്പർ 95/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പത്തോളജി) ഒന്നാം എൻസിഎ എൽസി/എഐ (കാറ്റഗറി നമ്പർ 167/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി) ഒന്നാം എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 156/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫാർമക്കോളജി) ഒന്നാം എൻസിഎ. എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 162/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോഡയഗ്നോസിസ്) ഒന്നാം എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 98/2021), കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (കന്നട മീഡിയം) ഒന്നാം എൻസിഎ എൽസി/എഐ (കാറ്റഗറി നമ്പർ 461//2019), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) ഒന്നാം എൻസിഎ വിശ്വകർമ്മ (കാറ്റഗറി നമ്പർ 356/2020)‌, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ഇംഗ്ലീഷ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 282/2020), കെഎസ്എഫ്ഇ ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരിൽനിന്ന്‌ നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 276/2020), കെഎസ്എഫ്ഡിസി ലിമിറ്റഡിൽ പ്രൊജക്ഷൻ അസിസ്റ്റന്റ് (ഒന്നാം എൻസിഎ ഒബിസി) (കാറ്റഗറി നമ്പർ 36/2021), കെഎസ്ഐഡിസി ലിമിറ്റഡിൽ ടെലഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് ഗ്രേഡ് 1 (എൻസിഎ പട്ടികജാതി) (കാറ്റഗറി നമ്പർ 442/2019). ഹൗസ് ഫെഡിൽ ജൂനിയർ ക്ലർക്ക് സൊസൈറ്റി (എൻസിഎ–-പട്ടികജാതി) (കാറ്റഗറി നമ്പർ 176/2021) എന്നീ തസ്‌തികളിലേക്കുള്ള നിയമനത്തിന്‌ അഭിമുഖം നടത്തും.


സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

ജലസേചന വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3/ഓവർസീയർ ഗ്രേഡ് 3 (മെക്കാനിക്കൽ)/ട്രേസർ (കാറ്റഗറി നമ്പർ 141/2019), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 306/2020), വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 117/2020) എന്നീ തസ്‌തികകളിലേക്കുള്ള  സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.


ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും

ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 274/2020), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 35/2020), കോഴിക്കോട് ജില്ലയിൽ അഗ്രികൾച്ചർ –- സോയിൽ കൺസർവേഷൻ യൂണിറ്റിൽ വർക് സൂപ്രണ്ട് (ഒന്നാം എൻസിഎ ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 643/2017), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ (കാറ്റഗറി നമ്പർ 153/2020), കെഎസ്ഐഡിസിയിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 20/2019) എന്നീ തസ്‌തികകളിലേക്കുള്ള  ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും. -മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനാട്ടമി) (കാറ്റഗറി നമ്പർ 473/2020) തസ്‌തികയിലേക്ക്‌ ഉടൻ ഓൺലൈൻ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top