29 March Friday
പിഎസ്‌സി

പോലീസ് കോസ്റ്റബിള്‍- ഡ്രൈവര്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) പരീക്ഷകള്‍ ജൂലൈ ആറിന്; വകുപ്പുതല പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

തിരുവനന്തപുരം

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 496/2015 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോര്‍ട്ടികള്‍ചര്‍) തസ്തികയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 26 നും,  കാറ്റഗറി നമ്പര്‍ 168/2015, 170/2015 പ്രകാരം ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് ഒന്ന് (നേരിട്ടും തസ്തികമാറ്റം വഴിയും) തസ്തികയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 4, 5, 6, 18, 19, 20, 25, 26, 27 തീയതികളിലും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

 ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 164/2016 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്ലംബര്‍ തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂലൈ 3, 4 തീയതികളിലും, കാറ്റഗറി നമ്പര്‍ 74/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂലൈ 10, 11, 12, 13 തീയതികളിലും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒഎംആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 417/2017, 118/2016 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്‌കൂള്‍)  തസ്തികയ്ക്ക്  2018 ജൂലൈ 2 നും, കാറ്റഗറി നമ്പര്‍ 455/2017 (എന്‍.സി.എ.എല്‍.സി./എ.ഐ), 456/2017 (എന്‍.സി.എ.ഒ.എക്‌സ്.) പ്രകാരം പോലീസ് വകുപ്പില്‍ പോലീസ് കോസ്റ്റബിള്‍ ഡ്രൈവര്‍ (ആംഡ് പോലീസ് ബറ്റാലിയന്‍)  തസ്തികയ്ക്ക്  2018 ജൂലൈ 6 നും, കാറ്റഗറി നമ്പര്‍ 551/2015 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം),  കാറ്റഗറി നമ്പര്‍ 224/2017 പ്രകാരം ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്, കാറ്റഗറി നമ്പര്‍ 409/2017 പ്രകാരം ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, കാറ്റഗറി നമ്പര്‍ 457/2017 പ്രകാരം ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (എന്‍.സി.എ.എല്‍.സി./എ.ഐ.), കാറ്റഗറി നമ്പര്‍ 458/2017 പ്രകാരം ഹെല്‍ത്ത് സര്‍വീസസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (എന്‍.സി.എ.എസ്.ഐ.യു.സി.നാടാര്‍), കാറ്റഗറി നമ്പര്‍ 554/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം),

കാറ്റഗറി നമ്പര്‍ 7/2018 പ്രകാരം ഹെല്‍ത്ത് സര്‍വീസസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, കാറ്റഗറി നമ്പര്‍ 635/2017 (എന്‍.സി.എ.ധീവര), കാറ്റഗറി നമ്പര്‍ 636/2017 (എന്‍.സി.എ.വിശ്വകര്‍മ്മ), കാറ്റഗറി നമ്പര്‍ 637/2017 (എന്‍.സി.എ.ഒ.ബി.സി.), കാറ്റഗറി നമ്പര്‍ 638/2017 (എന്‍.സി.എ.എല്‍.സി./എ.ഐ.), കാറ്റഗറി നമ്പര്‍ 639/2017 (എന്‍.സി.എ.ഒ.എക്‌സ്.) തസ്തികകള്‍ക്ക് 2018 ജൂലൈ 7 നും,  കാറ്റഗറി നമ്പര്‍ 225/2017, 226/2017 പ്രകാരം അപെക്‌സ് സൊസൈറ്റീസ് ഓഫ് കോഓപ്പറേറ്റീവ് സെക്ടര്‍ ഇന്‍ കേരള പാര്‍ട്ട് ഒന്ന് (ജനറല്‍ വിഭാഗം), കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേര്‍സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്‍ഡക്‌സ്) പാര്‍ട്ട് രണ്ട് ല്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്   തസ്തികയ്ക്ക്  2018 ജൂലൈ 10 നും, കാറ്റഗറി നമ്പര്‍ 342/2017 പ്രകാരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട് തസ്തികയ്ക്ക്  2018 ജൂലൈ 12 നും രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 വകുപ്പുതല പരീക്ഷ

2018 ജൂലൈയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 28.09.2017 തീയതിയില്‍ നടത്തിയ ലീഗല്‍ അസിസ്റ്റന്റ് മാര്‍ക്കുള്ള വകുപ്പുതല പരീക്ഷയുടെ ഫലം 28.06.2017 ന് പ്രസീദ്ധീകരിച്ചു. ഐ.എ.സ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയര്‍ മെമ്പര്‍മാര്‍ക്കു വേണ്ടി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റ് (ലോവര്‍ & ഹയര്‍) 2018 ജൂലൈ 4, 5 തീയതികളില്‍ പി.എസ്.സി.ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. കേരള ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് (ആഗസ്റ്റ് 2017) വകുപ്പുതല പരീക്ഷ 2018 ജൂലൈ 11, 12, 13, 16, 17, 18 തീയതികളില്‍ എല്ലാ ജില്ലകളിലും വച്ച് നടത്തുന്നു. കാറ്റഗറി നമ്പര്‍ 76/2018 പ്രകാരം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 'സി' വിഭാഗം ജീവനക്കാരെ തസ്തികമാറ്റം വഴി അതേ ബോര്‍ഡിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കുമാരായി നിയമിക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയുടെ വിജ്ഞാപനവും, കാറ്റഗറി നമ്പര്‍ 77/2018 പ്രകാരം കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ ഓഫീസ് അറ്റന്‍ഡന്റ്,

വാച്ച്മാന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് തസ്തികമാറ്റം വഴി ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയുടെ വിജ്ഞാപനവും, കാറ്റഗറി നമ്പര്‍ 78/2018 പ്രകാരം കേരള പൊതു വിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ തസ്തികമാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റ്ുമാരായി നിയമനം ലഭിക്കുന്നതിനും സര്‍വീസിലുള്ള ലാബോറട്ടറി അസിസ്റ്റന്റ്ുമാര്‍ക്ക് 'പ്രൊബേഷന്‍' പൂര്‍ത്തിയാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയുടെ വിജ്ഞാപനവും 26.06.2018 ലെ അസാധാരണഗസറ്റില്‍ പ്രസിദ്ധീകരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top