20 April Saturday

കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു: കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2017

കൊച്ചി > കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളേക്കാള്‍ ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേന്ദ്രീയ വിദ്യാലയ സംഗതന്‍ നടപ്പാക്കുന്ന സ്വസ്ഥ് ബച്ചേ, സ്വസ്ഥ് ഭാരത്’പദ്ധതിയുടെ ഉദ്ഘാടനം ആലുവ എന്‍എഡി കേന്ദ്രീയ വിദ്യാലയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായ പ്രൊഫൈല്‍ കാര്‍ഡിന്റെ  പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുമായി സംവദിച്ചു.

കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, കേന്ദ്രീയ വിദ്യാലയ സംഗതന്‍ അഡീഷണല്‍ കമീഷണര്‍ യു എന്‍ ഖവാരെ എന്നിവര്‍ സംസാരിച്ചു. സ്വസ്ഥ് ബച്ചേ, സ്വസ്ഥ് ഭാരത് പ്രദര്‍ശനവും വിദ്യാര്‍ഥികളുടെ യോഗയും നടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top