18 April Thursday

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി അഡ്‌മിഷന് ജൂലൈ 30 വരെ അപേക്ഷിക്കാം; എസ്എഫ്ഐ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

‌പോണ്ടിച്ചേരി > പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ 2020-21 അധ്യയനവർഷത്തെ അഡ്മിഷന് ജൂലൈ 30 വരെ അപേക്ഷിക്കാം. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, കൊമേഴ്‌സ്, സാമ്പത്തികശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിലായി ഇന്റഗ്രേറ്റഡ് പിജി(അഞ്ച് വർഷം), പിജി, പിഎച്ച്ഡി, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ +2 കഴിഞ്ഞവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷകൾ ആഗസ്ത് 21, 22, 23 തീയതികളിലായി നടക്കും. മാഹി, തലശ്ശേരി, കോഴിക്കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ.



അപേക്ഷകർക്കായി ഹെൽപ്പ് ഡെസ്‌കുകൾ

അപേക്ഷകരെ സഹായിക്കുന്നതിനും സംശയ ദുരീകരണത്തിനുമായി സ്റ്റുഡന്റ്‌സ് കൗൺസിലിന്റേയും എസ്എഫ്ഐ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി യൂണിറ്റ് കമ്മിറ്റിയുടെയും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കോഴ്‌സുകൾ സംബന്ധിച്ച വിവരങ്ങൾക്കും ആപ്ലിക്കേഷനും എൻട്രൻസും സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിനും മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ ലഭ്യമാക്കുന്നതിനുമായി എസ്എഫ്ഐ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് ഹെൽപ്പ് ഡെസ്ക് പോർട്ടൽ ഒരുക്കിയിട്ടുണ്ട്. http://sfipuadmissionhelpdesk.cf/ എന്ന പോർട്ടലിൽ ഈ സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക ഈ നമ്പറുകളിൽ ബന്ധപ്പെടാം: 9443791895 (അഭിജീത് സുധാകരൻ), 7598893453 (ഉവൈസ് സി പി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top