20 April Saturday

പുതുച്ചേരി സർവകലാശാല പിജി കോഴ്‌സുകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019



പുതുച്ചേരി സർവകലാശാലയുടെ എംഎ, എംഎസ്‌സി, എംടെക്‌, എംബിഎ, എംസിഎ, എംകോം, എംഎഡ്‌ കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം. എംഎ: ആന്ത്രപോളജി, എക്കണോമിക്‌സ്‌, ഇംഗ്ലീഷ്‌, കംപാരറ്റീവ്‌ ലിറ്ററേച്ചർ,മാസ്‌ കമ്യൂണിക്കേഷൻ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്‌, സോഷ്യോളജി. എംഎസ്‌സി: അപ്ലൈഡ്‌ ജിയോളജി, അപ്ലൈഡ്‌ സൈക്കോളജി, ബയോകെമിസ്‌ട്രി, മോളിക്യുലാർ ബയോളജി,  ബയോ ഇൻഫർമാറ്റിക്‌സ്‌, ബയോടെക്‌നോളജി, കെമിസ്‌ട്രി, കംപ്യൂട്ടർസയൻസ്‌, ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌, ഇലക്‌ട്രോണിക്‌ മീഡിയ, മറൈൻ ബയോളജി, മാത്തമാറ്റിക്‌സ്‌, മൈക്രോബയോളജി, ഫിസിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌.

പഞ്ചവത്സര എംഎ/എംഎസ്‌സി: പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാം: അപ്ലൈഡ്‌ ജിയോളജി, കെമിസ്‌ട്രി,  കംപ്യൂട്ടർ സയൻസ്‌, മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ഹിസ്‌റ്ററി,  പൊളിറ്റിക്കൽ സയൻസ്‌, സോഷ്യോളജി.

ഇതോടൊപ്പം എംഎ, എംകോം, എംഎഡ്‌, എംപിഎഡ്‌, എംഎസ്‌ഡബ്ല്യു, എംപിഎ, എൽഎൽഎം, എംടെക്‌, എംബിഎ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. ജൂൺ 7, 8, 9 തീയതികളിൽ നടക്കുന്ന  പ്രവേശനപരീക്ഷയ്‌ക്ക്‌ കോഴിക്കോട്‌, കോട്ടയം, കൊച്ചി, തിരുവനന്തപുരം  എന്നിവ കേന്ദ്രങ്ങളാണ്‌. http://www.pondiuni.edu.in/ വെബ്‌സൈറ്റിലൂടെ ഏപ്രിൽ 22വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top