26 April Friday
സയൻസ്‌ ബാച്ച്‌-1 ഹ്യൂമാനിറ്റീസ്‌ ബാച്ച്‌- 61 കൊമേഴ്‌സ്‌ ബാച്ച്‌- 10

21 താലൂക്കുകളിൽ 72 അധിക പ്ലസ്‌ ടു ബാച്ച്‌; 4,320 കൂടുതൽ സീറ്റുകൾ

സ്വന്തം ലേഖകൻUpdated: Saturday Dec 4, 2021

തിരുവനന്തപുരം > ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനം മുഴുവൻ വിദ്യാർഥികൾക്കും സാധ്യമാക്കാനായി 21 താലൂക്കുകളിൽ 72 അധികബാച്ചുകൾ അനുവദിക്കും. ഇതിൽ 61 ഹ്യൂമാനിറ്റീസ്‌, 10 കൊമേഴ്‌സ്‌, ഒരു സയൻസ്‌ ബാച്ച്‌ എന്നിങ്ങനെയാണ്‌ അനുവദിക്കുക. ഇതുവഴി 4,320 സീറ്റുകൾ അധികമായി ലഭിക്കും. നിലവിൽ എല്ലാ ജില്ലകളിലുമായി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾകൂടി അടുത്ത ഘട്ട പ്രവേശനത്തിൽ ഉൾപ്പെടുത്തുമ്പോൾ 23, 838 സീറ്റുകളിൽ പ്രവേശനം നടത്താനാകും. സർക്കാർ സ്‌കൂളുകളിൽ നിലവിൽ 14262 ഉം എയ്‌ഡഡിൽ  8507 സീറ്റുകളും നിലവിൽ ഒഴിവുണ്ട്‌.

സർക്കാർ ഉത്തരവ്‌ ഇറങ്ങുന്ന മുറയ്‌ക്ക്‌ സ്‌കൂൾ ട്രാൻസ്‌ ഫറിന്‌ അവസരം നൽകിയശേഷം പുതിയ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിക്കും. പാലക്കാട്‌ പട്ടാമ്പി താലൂക്കിലാണ്‌ ഒരു സയൻസ്‌ ബാച്ച്‌ അനുവദിക്കുക.  തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്ത 20 ഓളം ബാച്ചുകളും അധികബാച്ചുകളുടെ ഭാഗമായി മാറ്റി നൽകും അധികബാച്ചുകളിലേക്ക്‌ ഓരോ കോമ്പിനേഷനുകളിലേക്കും നാല്‌ വീതം ഗസ്‌റ്റ്‌ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓരോ താലൂക്കുകളിലും ഏതെല്ലാം സ്‌കൂളിലായിരിക്കും പുതിയ അധികബച്ചുകളെന്നതടക്കമുള്ള വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി  സർക്കാർ ഉത്തരവ്‌ ഉടൻ ഇറങ്ങും.

താൽക്കാലികമായി അനുവദിക്കുന്ന അധികബാച്ചുകൾ

ജില്ല തിരിച്ച്‌ താലൂക്ക്‌ ക്രമത്തിൽ ചുവടെ:

കണ്ണൂർ

തലശേരി: ഹ്യുമാനിറ്റീസ്‌–-3, കൊമേഴ്‌സ്‌–-2
കണ്ണൂർ: ഹ്യുമാനിറ്റീസ്‌–-3

കാസർകോട്‌

മഞ്ചേശ്വരം: കൊമേഴ്‌സ്‌–-1

കോഴിക്കോട്‌

കൊയിലാണ്ടി: ഹ്യൂമാനിറ്റീസ്‌–-3, കൊമേഴ്‌സ്‌–-2
വടകര: ഹ്യൂമാനിറ്റീസ്‌–-7.
താമരശേരി: ഹ്യൂമാനിറ്റീസ്‌–-2
കോഴിക്കോട്‌: ഹ്യൂമാനിറ്റീസ്‌–-3

മലപ്പുറം

തിരൂർ: ഹ്യൂമാനിറ്റീസ്‌–-5, കൊമേഴ്‌സ്‌–-2
പൊന്നാന്നി: ഹ്യൂമാനിറ്റീസ്‌–-7
കൊണ്ടോട്ടി: ഹ്യൂമാനിറ്റീസ്‌–-4, കൊമേഴ്‌സ്‌–-1
നിലമ്പൂർ: ഹ്യൂമാനിറ്റീസ്‌–-1
പെരിന്തൽമണ്ണ:ഹ്യൂമാനിറ്റീസ്‌–-4
തിരൂരങ്ങാടി: ഹ്യൂമാനിറ്റീസ്‌–-2

പാലക്കാട്‌

പാലക്കാട്‌: ഹ്യൂമാനിറ്റീസ്‌–-1
ആലത്തൂർ: ഹ്യൂമാനിറ്റീസ്‌–-1
പട്ടാമ്പി: സയൻസ്‌–-1, ഹ്യൂമാനിറ്റീസ്‌–-8
മണ്ണാർക്കാട്‌:ഹ്യൂമാനിറ്റീസ്‌–-1
ഒറ്റപ്പാലം: ഹ്യൂമാനിറ്റീസ്‌–-1

തൃശൂർ

തലപ്പിള്ളി: ഹ്യൂമാനിറ്റീസ്‌–-1, കൊമേഴ്‌സ്‌–-1
കുന്നംകുളം: ഹ്യൂമാനിറ്റീസ്‌–-2

വയനാട്‌

വൈത്തിരി: ഹ്യൂമാനിറ്റീസ്‌–-2, കൊമേഴ്‌സ്‌–-1


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top