24 April Wednesday

പ്ലസ‌് വണ്ണിന‌് 3.4 ലക്ഷം അപേക്ഷ, വിഎച്ച‌്എസ‌്ഇക്ക‌് 4000

വെബ് ഡെസ്‌ക്‌Updated: Saturday May 12, 2018


തിരുവനന്തപുരം
പ്ലസ‌് വൺ ഏകജാലക പ്രവേശനത്തിന‌് ആദ്യ മൂന്നുദിനങ്ങളിൽ ലഭിച്ചത‌് 3,40,000 അപേക്ഷകൾ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ വെള്ളിയാഴ്ച വൈകിട്ടുവരെ നാലായിരത്തിൽപ്പരം ഓൺലൈൻ അപേക്ഷകൾ ലഭിച്ചു.

പ്ലസ‌് വൺ ഏകജാലക പ്രവേശനത്തിന‌്  ഒമ്പതിനാണ‌് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത‌്. 24 മണിക്കൂർ പ്രവർത്തിക്കുന്ന www.hscap.kerala.gov.in  വെബ‌്സൈറ്റിൽ ആദ്യദിനം ലഭിച്ചത‌് ഒന്നര ലക്ഷം അപേക്ഷകളാണ‌്. ജൂൺ 13ന‌് ആരംഭിക്കുന്ന പ്ലസ‌്‌വൺ കോഴ‌്സുകൾക്ക‌് സംസ്ഥാനത്ത‌് 1,69,140 സർക്കാർ, 1,98,120 എയ‌്ഡഡ‌്, 55,593 അൺ എയ‌്ഡഡ‌്/സ‌്പെഷൽ/റസിഡൻഷ്യൽ/ടെക്നിക്കൽ വിഭാഗങ്ങളിലായി 4,22,853 സീറ്റാണുള്ളത‌്. ഏറ്റവും താൽപ്പര്യമുള്ള വിഷയവും സ്കൂളുമാണ‌് ആദ്യ ഓപ‌്ഷനായി വയ‌്ക്കേണ്ടത‌്. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം വിവരങ്ങൾ പുനഃപരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾക്കുശേഷം സമർപ്പിക്കുകയും ചെയ്യണം. അപേക്ഷ സമർപ്പിച്ചശേഷം വെബ‌്സൈറ്റിലോ 25ന‌് നടക്കുന്ന ട്രയൽ അലോട്ട‌്മെന്റ‌് സമയത്തോ സമർപ്പിച്ച വിവരങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണം. 

വിഎച്ച‌്എസ‌്ഇ പ്രവേശനത്തിന‌് ഓൺലൈൻ അപേക്ഷകൾ വ്യാഴാഴ്ച വൈകിട്ടുമുതൽ സ്വീകരിച്ചു തുടങ്ങി.  www.vhscap.kerala.gov.in വെബ‌്സൈറ്റിൽ ‘അപ്ലൈ ഓൺലൈൻ’ ലിങ്കിൽ അപേക്ഷിക്കുകയോ ഡൗൺലോഡ‌് ചെയ്ത അപേക്ഷ പൂരിപ്പിച്ച‌് അടുത്തുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ടെത്തിക്കുകയോ ചെയ്യണം. ഒറ്റ അപേക്ഷയിൽ ഒരു ജില്ലയിലേക്കുള്ള സ്കൂളുകളിലേക്ക‌് മുൻഗണനാ ക്രമത്തിൽ അപേക്ഷിക്കണം. ഇത്തവണ നിലവിലുള്ള കോഴ‌്സുകൾക്കു പുറമേ 66 സർക്കാർ സ്കൂളുകളിൽ 147 ബാച്ചിലായി നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക്ക‌് പാഠ്യപദ്ധതിയും നടപ്പാക്കുന്നു. നിലവിലുള്ള കോഴ‌്സുകളുടെ വിവരങ്ങൾ വെബ‌്സൈറ്റിൽ പ്രോസ‌്പെക്ടസ‌് ഒന്നിലും എൻഎസ‌്ക്യുഎഫ‌്  കോഴ‌്സുകളുടേത‌് പ്രോസ‌്പെക്ടസ‌് രണ്ടിലും ലഭ്യമാണ‌്. വൊക്കേഷണൽ, പ്ലസ‌് വൺ കോഴ‌്സുകൾക്ക‌് 18വരെ അപേക്ഷിക്കാം. എല്ലാ സ്കൂളുകളിലും  ഹെൽപ‌് ഡെസ്കുകളും പ്രവർത്തിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top