17 April Wednesday

പ്ലസ്‌ വൺ അപേക്ഷ നാളെ വൈകിട്ട്‌ 5 മുതൽ; ആദ്യ അലോട്ട്‌മെന്റ്‌ ആഗസ്‌ത്‌ 24ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


തിരുവനന്തപുരം> സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർ‌പ്പണം ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന് ആരംഭിക്കും.  www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌.
ആഗസ്‌ത്‌ 14 വരെ അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ സർക്കാർ  കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. പ്ലസ്- വൺ ക്ലാസുകളിലേക്ക്- ഏകജാലകരീതിയിൽ

പ്രവേശനം നടത്തുന്നത്- ഇത്  പതിമൂന്നാം വർഷമാണ്.  അർഹരായ മുഴുവൻ  വിദ്യാർഥികൾക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തി - പ്രവേശനം നൽകും.   ആകെ  361746 സീറ്റുകളാണ്‌ വിവിധ വിഭാഗങ്ങളിലായുള്ളത്‌. 

അപേക്ഷാ സമർപ്പണം ശ്രദ്ധയോടെ
അഡ്-മിഷൻ വെബ്-സൈറ്റായ www.hscap.kerala.gov.in ‐ലെ APPLY ONLINE‐SWS  എന്ന ലിങ്കിലൂടെ  സ്വന്തമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  അപേക്ഷയോടൊപ്പം യാതൊരു സർട്ടിഫിക്കറ്റുകളും അപ്-ലോഡ്- ചെയ്യേണ്ടതില്ല. അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്-മെന്റിനായി പരിഗണിക്കുക. അക്കാരണത്താൽ  അപേക്ഷയിൽ സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യതയോടെ രേപ്പെടുത്തുവാൻ ശ്രദ്ധിക്കണം. അപേക്ഷാർഥി നൽകുന്ന വിവരങ്ങൾ അടിസ്-ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്-മെന്റിൽ പ്രവേശനം നേടുന്നതിനായി അസ്സൽ രേഖകൾ വെരിഫിക്കേഷനായി സമർപ്പിക്കുമ്പോൾ തെറ്റായി വിവരം നൽകി അലോട്ട്-മെന്റിൽ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കിൽ അത്തരം അലോട്ട്-മെന്റുകൾ റദ്ദാക്കി പ്രവേശനം നിരസിക്കും. അതിനാൽ ബോണസ്- പോയിന്റുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും നിഷ്-കർഷിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷാ സമർപ്പണവേളയിൽ കൈവശം ഉണ്ടെങ്കിൽ മാത്രമെ അവ അപേക്ഷയിൽ ഉൾപ്പെടുത്താവൂ. അപേക്ഷാ ഫീസ്- പ്രവേശന സമയത്തെ ഫീസിനോടൊപ്പം നൽകിയാൽ മതി.

സഹായ കേന്ദ്രങ്ങളും
സംസ്ഥാനത്തെ എല്ലാ ഹൈസ്-കൂളുകളിലും അധ്യാപകരെയും അനധ്യാപകരേയും ഉൾപ്പെടുത്തി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സജ്-ജീകരണത്തോടെയുള്ള സഹായ കേന്ദ്രങ്ങൾ അപേക്ഷാ സമയം അവസാനിക്കുംവരെ വൈസ്-‐പ്രിൻസിപ്പൽമാരുടെ/പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ കോവിഡ്- ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്- പ്രവർത്തിക്കും.

സ്വന്തമായി അപേക്ഷിക്കാൻ കഴിയാത്തവർക്ക്- താമസ സ്ഥലത്തിന് സമീപത്തുള്ള ഹൈസ്-കൂളിൽ അല്ലെങ്കിൽ ഹയർസെക്കൻഡറി സ്-കൂളിൽ പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലൂടെ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്- അപേക്ഷകൾ  സമർപ്പിക്കാം.

അപേക്ഷാ സമർപ്പണത്തിനുശേഷം മൊബൈൽ ഒ ടി പി യിലൂടെ സുരക്ഷിത പാസ്- വേർഡ്- നൽകി സൃഷ്-ടിക്കുന്ന ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങൾ നടത്തേണ്ടത്-. ട്രയൽ അലോട്ട്-മെന്റ്- പരിശോധന, ഓപ്-ഷൻ പുനഃക്രമീകരണം, അലോട്ട്-മെന്റുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ്- ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ്  നിർവഹിക്കേണ്ടത്-.

ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ വിവരം ഓൺലൈൻ അപേക്ഷയിൽ പ്രത്യേകമായി രേപ്പെടുത്തുകയും മെഡിക്കൽ ബോർഡ്- സർട്ടിഫിക്കറ്റ്  അപ്-ലോഡ്- ചെയ്യുകയും വേണം. 

അലോട്ട്-മെന്റ്- പ്രക്രിയ
രണ്ട്- അലോട്ട്-മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്ട്-മെന്റ്- പ്രക്രിയയ്-ക്ക്- ശേഷം ഒഴിവുള്ള സീറ്റുകളിലേ-ക്ക്- സപ്ലിമെന്ററി അലോട്ട്-മെന്റുകൾ നടത്തും. മുഖ്യ അലോട്ട്-മെന്റ്- പ്രക്രിയ അവസാനിക്കുന്നതോടെ താൽക്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർഥികൾ പ്രവേശനം നിർബന്ധമായി സ്-ഥിരപ്പെടുത്തണം.

സപ്ലിമെന്ററി അലോട്ട്-മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന്‌ മുമ്പ്‌ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്- സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്-മെന്റുകളിലൊന്നിലും ഇടം നേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്-മെന്റുകളിലേക്ക്- പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്-ഷനുകൾ പുതുക്കി നൽകണം. സപ്ലിമെന്ററി അലോട്ട്-മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്-കൂൾ /കോമ്പിനേഷനുകൾ മാത്രമേ ഓപ്-ഷനുകളായി തെരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു.

മുഖ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 15ന്‌  അവസാനിക്കും ട്രയൽ അലോട്ട്‌മെന്റ്‌ ആഗസ്‌ത്‌ 18ന്‌ നടക്കും. ആദ്യ അലോട്ട്-മെന്റ്-  ആഗസ്‌ത്‌ 24ന്‌ ആയിരിക്കും. മുഖ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 15ന്‌ അവസാനിക്കും. ക്ലാസുകൾ തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ല. സെപ്‌തംബർ 22 മുതൽ  ഒക്ടോബർ ഒമ്പതുവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടത്തും. ഒക്ടോബർ ഒമ്പതിന്‌ പ്രവേശന നടപടികൾ അവസാനിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top