25 April Thursday

പ്ലസ്‌ വൺ : വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ, 54 വിഷയം

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023


തിരുവനന്തപുരം
കേരള സിലബസിൽ പ്ലസ്‌വണ്ണിന്‌ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ. 54 വിഷയത്തിൽ നാല്‌ പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷനുകളിൽ ഏത്‌ പഠിക്കണമെന്ന്‌ അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ്‌ടു പഠനത്തിന്‌ പൊതുവെ 45 കോഴ്‌സ്‌ കോഡുകളാണ്‌ ശ്രദ്ധിക്കേണ്ടത്‌. 40–-ാം കോഡ്‌ ടെക്‌നിക്കൽ വിദ്യാർഥികൾക്കുള്ളതാണ്‌. സയൻസ് ഗ്രൂപ്പിൽ ഒമ്പത്‌ വിഷയ കോമ്പിനേഷനാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് ഗ്രൂപ്പിൽ നാല് കോമ്പിനേഷനുമാണുള്ളത്.
ഏകജാലകം

ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളിൽ ഉപരിപഠനാവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കൽ, എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ പഠിക്കണം. മെഡിക്കൽ പ്രവേശനംമാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്‌സ്‌ ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്‌. ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. എംബിഎ ഉൾപ്പെടെയുള്ള മാനേജ്മെന്റ്‌ പഠനരംഗം ലക്ഷ്യമിടുന്നവർക്കും കൊമേഴ്സാണ് ഉചിതം.

46 വിഷയ കോമ്പിനേഷൻ കോഴ്‌സ്‌ കോഡ്‌ സഹിതം ചുവടെ: പ്രവേശന നടപടികളുടെ ഷെഡ്യൂൾ പൊതു വിദ്യാഭ്യാസവകുപ്പ്‌ പ്രസിദ്ധീകരിക്കും.ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്‌–-1, ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബയോളജി–- 2, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ഹോം സയൻസ്–-3, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ജിയോളജി–-4, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, കംപ്യൂട്ടർ സയൻസ്–-5, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ഇലക്ട്രോണിക്സ്–-6, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി–-7, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, സ്റ്റാറ്റിസ്റ്റിക്സ്–-8, ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി–-9, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി–-10, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി–-11, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോളജി–- 12, ഹിസ്‌റ്ററി, ഇക്കണോമിക്‌സ്‌, പൊളിറ്റിക്‌സ്‌, മ്യൂസിക്‌–- 13, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ് –-14, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി–- 15, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യൽ വർക്ക്–- 16

ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി–- 17, ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി–- 18, സോഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്–- 19, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സൈക്കോളജി–-20, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ആന്ത്രപോളജി–- 21, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, മലയാളം–-22, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഹിന്ദി–- 23, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, അറബി–-24, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഉറുദു–-25, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, കന്നട–- 26, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, തമിഴ്‌–-27, ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃതം സാഹിത്യം, സംസ്കൃതം –-28, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യ, സംസ്കൃതം –-29, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌–-30, സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്–-31, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപോളജി, സോഷ്യൽ വർക്ക്–-32, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ–-33, സോഷ്യോളജി, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ –-34, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി–-35, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്‌സ്‌–-36, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്–-37, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്സ്–-38, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ–-39, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ഇലക്ട്രോണിക് സിസ്റ്റംസ്–- 40, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം–-41, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം–-42, ഹിസ്റ്ററി, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, മലയാളം–-43, സോഷ്യൽ വർക്ക്, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്–-44, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി–-45, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക്–-46

വെബ്‌സൈറ്റ്‌ 
ശ്രദ്ധിക്കണം
പ്ലസ്‌ടു പ്രവേശനത്തിന്‌ വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം www. hscap.kerala.gov.in വെബ്‌സൈറ്റ്‌ ശ്രദ്ധിക്കണം. ഏകജാലക പ്രവേശന നടപടികളും അലോട്ട്‌മെന്റും ഇതിലൂടെയാണ്‌. സ്‌കൂളുകളും കോഴ്‌സ്‌ കോഡുകളും അറിയാൻ വെബ്‌സൈറ്റിൽ ‘സ്‌കൂൾ ലിസ്‌റ്റ്‌’ ക്ലിക്‌ ചെയ്‌ത്‌ ജില്ലയുടെ പേര്‌ നൽകിയാൽ മതി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top