തിരുവനന്തപുരം> ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 83.87 ശതമാനമാണ് വിജയം. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം. കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു. 28450 പേർ ഫുൾ എ പ്ലസ് നേടി.
സർക്കാർ സ്കൂളില്‍ 81.72 % വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്‌ഡ് സ്കൂളില്‍ 81.12 % വും ടെക്നിക്കൽ സ്കൂളില്‍ 68.71 % വും ആണ് വിജയം.
സയൻസ് ഗ്രൂപ്പിൽ 86.14 ശതമാനവും ഹുമാനിറ്റീസിൽ 76.61ശതമാനവും കൊമേഴ്‌സിൽ 85.69 ശതമാനവുമാണ് വിജയം. ജൂലൈ 25 മുതൽ സേ പരീക്ഷ ആരംഭിക്കും.
തിരുവനന്തപുരം പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം കൂടുതൽ കോഴിക്കോട് ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്.
പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..