20 April Saturday

പ്ലസ്‌ടു, സിബിഎസ്‌ഇ 10 ഫലം ഇന്നറിയാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


തിരുവനന്തപുരം > രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും സിബിഎസ്‌ഇ പത്താം ക്ലാസ്‌ ഫലവും ബുധനാഴ്‌ച പ്രഖ്യാപിക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്‌ടു ഫലത്തിനൊപ്പം പ്രഖ്യാപിക്കും.

രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം  ബുധനാഴ്‌ച പകൽ രണ്ടിന്‌ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. തുടർന്ന്‌ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും സഫലം 2020, പിആർഡി ലൈവ് എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലം ലഭ്യമാകും. ഒന്നാംവർഷ ഹയർ സെക്കൻഡറി (പ്ലസ്‌ വൺ) ഫലം പിന്നീടേ ഉണ്ടാകൂ.

സിബിഎസ്‌ഇ പത്താം ക്ലാസ്‌ ഫലം cbseresults.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. 25നകം പ്ലസ്‌ വൺ പ്രവേശന വിജ്ഞാപനം ഉണ്ടായേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top