19 April Friday

കേരള സര്‍വകലാശാല : പിജി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍/ സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (2017-18) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍  (http://admissions.keralauniversity.ac.in) ലഭിക്കും.

കേരള സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലേക്ക് 2017-18 അധ്യയന വര്‍ഷത്തിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള മത്സരപരീക്ഷ എഴുതിയവരുടെ പരീക്ഷാഫലം സര്‍വകലാശാലയുടെ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അറിയുകയും 27ന് മുമ്പ് തങ്ങളുടെ ബിരുദതലത്തിലെ മാര്‍ക്ക്/ഗ്രേഡ് പ്രസ്തുത വെബ്സൈറ്റില്‍ രേഖപ്പെടുത്തേണ്ടതുമാണ്.

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്&ഹിയറിങ്ങി   2017-18 അധ്യയനവര്‍ഷത്തില്‍ എംഎഎസ്എപി കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍വെബ്സൈറ്റില്‍  www.keralauniversity.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top