29 March Friday

പിജി നേഴ്സിങ് അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 10, 2016

തിരുവനന്തപുരം > സംസ്ഥാനത്തെ സര്‍ക്കാര്‍ നേഴ്സിങ് കോളേജുകളിലേക്കും അംഗീകാരമുള്ള സ്വാശ്രയ നേഴ്സിങ് കോളേജുകളിലേക്കും 2016 പിജി നേഴ്സിങ് (എംഎസ്സി നേഴ്സിങ്) കോഴ്സിലേക്കുള്ള അലോട്ട്മെന്റ് തിരുവനന്തപുരം സര്‍ക്കാര്‍ നേഴ്സിങ് കോളേജ് ക്യാമ്പസിലുള്ള ഓഡിറ്റോറിയത്തില്‍  26നും 27നും നടക്കും.

26ന് രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റാങ്ക് ലിസ്റ്റ് ഒന്നുമുതല്‍ 75 വരെയും സര്‍വീസ് ക്വോട്ടയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ എല്ലാവരും ഹാജരാകണം. ഉച്ചയ്ക്ക്  രണ്ടുമുതല്‍ അഞ്ചുവരെ റാങ്ക്ലിസ്റ്റില്‍ 76 മുതല്‍ 200 വരെയും പട്ടികജാതി (എസ്സി) പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തില്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഉള്ളവരും ഹാജരാകണം.

27ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റാങ്ക് ലിസ്റ്റില്‍ 201 മുതല്‍ 400 വരെ ഉള്‍പ്പെട്ടിട്ടുള്ളവരും ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ 401 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും ഹാജരാകണം.

പ്രവേശനപരീക്ഷാകമീഷണറുടെ റാങ്കിന്റെ അടിസ്ഥാനത്തിലും സീറ്റുകളുടെ ലഭ്യത അനുസരിച്ചും പ്രവേശനം ലഭിക്കും. വിദ്യാര്‍ഥികള്‍ നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തിമുഖേനയോ ഇന്റര്‍വ്യൂവിന് ഹാജരാകാം. അധികാരപ്പെടുത്തിയ വ്യക്തിമുഖേന ഹാജരാകുന്നവര്‍ അതിലേക്കായി അധികാരപത്രം പൂരിപ്പിച്ച് നല്‍കണം. അപേക്ഷകര്‍ പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പും പൂരിപ്പിച്ച ഓപ്ഷന്‍ ഫോമും ഉള്‍പ്പെടെ ഹാജരാക്കണം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അതത് ദിവസംതന്നെ ഫീസ് അടയ്ക്കണം

ആദ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 29് അതതു കോളേജുകളില്‍ വൈകിട്ട് അഞ്ചിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. ആദ്യഘട്ട അലോട്ട്മെന്റില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള റഗുലര്‍ അലോട്ട്മെന്റ് പ്രക്രിയയില്‍ പങ്കെടുപ്പിക്കില്ല.  സീറ്റുകളുടെ ലഭ്യത, കോളേജ് തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് www.dme.kerala.gov.in സന്ദര്‍ശിക്കുക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top