23 April Tuesday

പിജി മെഡിക്കൽ പ്രവേശനം: അലോട്ട‌്മെന്റിന‌് ഓൺലൈൻ ഓപ‌്ഷനുകൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 31, 2019

തിരുവനന്തപുരം
2019ലെ പിജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ‌്സുകളിലേക്ക‌് പ്രവേശനത്തിനായുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട‌്മെന്റ‌് നടപടിക്രമങ്ങൾ 31ന‌് ആരംഭിക്കും. സംസ്ഥാനത്തെ പിജി മെഡിക്കൽ കോഴ‌്സ‌് പ്രവേശനത്തിന‌് യോഗ്യരായ അപേക്ഷാർഥികൾക്ക‌് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ‌്സൈറ്റിലൂടെ ഓപ‌്ഷനുകൾ ഓൺലൈനായി നൽകാം.

അപേക്ഷാർഥികൾക്ക‌് വെബ‌്സൈറ്റിലെ PG MEDICAL 2019–- Candidate portal' എന്ന ലിങ്ക‌് ക്ലിക്ക‌് ചെയ‌്ത‌് അപേക്ഷാ നമ്പരും പാസ‌്‌വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം Option Registration എന്ന ലിങ്ക‌് ക്ലിക്ക‌് ചെയ‌്ത‌് 31 മുതൽ ഏപ്രിൽ അഞ്ചിന‌് വൈകിട്ട‌് അഞ്ചുവരെ ഓൺ‌ലൈനായി ഓപ‌്ഷനുകൾ രജിസ്റ്റർ ചെയ്യാം. കോളേജുകൾ, ഫീസ‌് എന്നിവ സംബന്ധിക്കുന്ന വിശദമായ വിജ്ഞാപനം വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഹെൽപ‌്‌ലൈൻ നമ്പരുകൾ: 0471–-2332123, 2339101, 2339102, 2339103, 2339104.

വിവിധ പിജി മെഡിക്കൽ കോഴ‌്സുകളിലേക്കുള്ള പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ‌്സൈറ്റ‌് വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾക്ക‌് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കാൻ വെബ‌്സൈറ്റിൽ സൗകര്യം ലഭ്യമാക്കി. പ്രൊഫൈൽ സംബന്ധമായ പരാതികൾ ഉന്നയിക്കാനും അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കാനുമുള്ള അവസരം ഏപ്രിൽ മൂന്നിന‌് വൈകിട്ട‌് അഞ്ചുവരെ ലഭ്യമാകും. വിശദമായ വിജ്ഞാപനത്തിനായി www.cee.kerala.gov.in, www.cee-–-kerala.org എന്നീ വെബ‌്സൈറ്റുകൾ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top