20 April Saturday

പിജി ഡെന്റൽ അപേക്ഷ; ന്യൂനത പരിഹരിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 10, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ  സർക്കാർ, സ്വാശ്രയ മെഡിക്കൽ ഡെന്റൽ കോളേജുകളിൽ പിജി മെഡിക്കൽ ഡെന്റൽ കോഴ്സ്‌ പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ നൽകിയവർക്ക്‌ ന്യൂനതകൾ പരിഹരിക്കാൻ അവസരം. അപേക്ഷയിലെ നേറ്റിവിറ്റി, നാഷണാലിറ്റി, ഒപ്പ്, ജനനതീയതി  എന്നിവയിലെ ന്യൂനതകൾ  17ന്‌ വൈകിട്ട്‌ അഞ്ച്‌ വരെ പരിഹരിക്കാം. എൻആർഐ വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.കമ്യൂണിറ്റി കാറ്റഗറി വിഭാഗം വിദ്യാർഥികൾക്ക് ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനോ പുതിയ രേഖകൾ അപ്‌ലോഡ്‌ ചെയ്യാനോ ഇനി അവസരമില്ല.  കുറവുകൾ പരിഹരിച്ചില്ലെങ്കിൽ  ഓൺലൈൻ അപേക്ഷ റദ്ദാക്കും. എആർഐ വിഭാഗം അപേക്ഷാർഥിയെ ഈ വിഭാഗത്തിലേക്ക്‌ പരിഗണിക്കാൻ സാധിക്കാതെ വരും.  ന്യൂനതകൾ പരിഹരിക്കാൻ വെബ്സൈറ്റിലെ PG Medical 2020-Candidate Portal/ PG Dental 2020-Candidate Portal എന്ന ലിങ്കിൽ അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനുശേഷം Memo എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി. ഹെൽപ്‌ ലൈൻ നമ്പർ. 0471 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top