തിരുവനന്തപുരം > 2018ലെ പിജി ആയുർവേദ കോഴ‌്സിലെ പ്രവേശനത്തിനായുള്ള പുതുക്കിയ സീറ്റ‌് മെട്രിക‌്സ‌് പ്രകാരമുള്ള സ‌്പോട്ട‌് അഡ‌്മിഷൻ 15നു രാവിലെ പത്തുമുതൽ തിരുവനന്തപുരം പാളയം എൽഎംഎസ‌് കോമ്പൗണ്ടിലെ ടിജെഎം ഹാളിൽ നടത്തും.
പ്രവേശന പരീക്ഷാ കമീഷണർ ഒമ്പതിനു പ്രസിദ്ധീകരിച്ച റാങ്ക‌് ലിസ‌്റ്റിൽ ഉൾപ്പെട്ടവർ മാത്രമായിരിക്കും സ‌്പോട്ട‌് അഡ‌്മിഷനിൽ പങ്കെടുക്കാൻ യോഗ്യരായിരിക്കുന്നത‌്. ഇന്റർവ്യൂ സമയം : റാങ്ക‌് ഒന്നുമുതൽ 300 വരെ – രാവിലെ 10ന‌്. റാങ്ക‌് 301 മുതൽ 771 വരെ പകൽ രണ്ടിനുശേഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..