25 April Thursday

പിജി: രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം 21 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020


കോട്ടയം
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവരും ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനമെടുത്തവരും  21ന് വൈകീട്ട് നാലിനകം കോളേജുകളിൽ സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയത്തിനകം പ്രവേശനം കൺഫേം ചെയ്യാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. എസ്‌‌സി  /എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് എസ്‌‌സി/എസ്ടി  ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താൽക്കാലിക പ്രവേശനത്തിൽ തുടരാം. രണ്ടാം അലോട്ട്‌മെന്റിന് ശേഷം എസ്‌‌സി/എസ്ടി വിഭാഗങ്ങൾക്കുള്ള രണ്ട് പ്രത്യേക അലോട്ട്‌മെന്റുകൾ നടക്കും. തുടർന്ന് എല്ലാ വിഭാഗക്കാർക്കുമായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഫൈനൽ അലോട്ട്‌മെന്റും നടക്കും. പ്രത്യേക അലോട്ട്‌മെന്റിൽ പുതുതായി അനുവദിച്ച നവീന പ്രോഗ്രാമുകളും ഉൾപ്പെടും. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് ഫീസടയ്ക്കാതെതന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഡിസംബർ 22ന്
ശേഷമുള്ള അലോട്ട്‌മെന്റ് തീയതികൾ www.cap.mgu.ac.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇതനുസരിച്ച് ഓപ്ഷനുകൾ നൽകാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top