04 July Friday
കോഴിക്കോട് നടക്കാവ് ഗേൾസ് ജിവിഎച്ച്‌എസ്‌എസിന്‌ മൂന്നാംറാങ്ക്

രാജ്യത്ത്‌ ഒന്നാമതായി പട്ടം കേന്ദ്രീയ വിദ്യാലയം; ഇഡബ്ല്യുഐഎസ്‌ആർ സർവേയിൽ ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Friday Nov 13, 2020

തിരുവനന്തപുരം > നാലാം തവണയും രാജ്യത്തെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാമതെത്തി സംസ്ഥാനത്തിന്‌ അഭിമാനമായി പട്ടം കേന്ദ്രീയ വിദ്യാലയം. എഡ്യുക്കേഷൻ വേൾഡ്‌ ഇന്ത്യ റാങ്കിങ്‌ 2020–-21 (ഇഡബ്ല്യുഐഎസ്‌ആർ)ൽ ഗവ.‌ ഡേ സ്‌കൂൾ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം‌. വിദ്യാഭ്യാസ മാസികയായ എഡ്യൂക്കേഷൻ വേൾഡും ഡൽഹി ആസ്ഥാനമായ സീഫോർ ഒപ്പീനിയൻ കമ്പനിയുമാണ്‌ സർവേ നടത്തുന്നത്‌.

2015, 2016, 2017 വർഷങ്ങളിലും പട്ടം സ്‌കൂൾ ഒന്നാമതെത്തിയിരുന്നു. അക്കാദമിക മികവ്‌, നേതൃത്വം, മാനേജ്‌മെന്റ്‌ നിലവാരം, ശുചിത്വം, പാഠ്യേതര പ്രവർത്തനം, സുരക്ഷിതത്വം തുടങ്ങി 14 മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ റാങ്കിങ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ്‌ നേട്ടത്തിന് പിന്നിലെന്ന്‌ പ്രിൻസിപ്പൽ എസ്‌ അജയകുമാർ പറഞ്ഞു.

ഇതേ വിഭാഗത്തിൽ കോഴിക്കോട് നടക്കാവ് ഗേൾസ് ജിവിഎച്ച്‌എസ്‌എസ്‌ മൂന്നാംറാങ്കും കൊച്ചി നേവൽ ബേസ്‌ കേന്ദ്രീയ വിദ്യാലയ നമ്പർ രണ്ട്‌ ആറാം റാങ്കും നേടി. ഗവൺമെന്റ്‌ ബോർഡിങ്‌ സ്‌കൂൾ വിഭാഗത്തിൽ ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയം ഒന്നാമതെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top