19 April Friday

സിവിടി നഴ്‌സിംഗ് കോഴ്‌സില്‍ പരിയാരത്ത് സ്‌പോട്ട് അഡ്‌മിഷന്‍ 23 ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 19, 2018

കണ്ണൂര്‍  > പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള നഴ്സിംഗ് കോളേജില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ആന്റ് തൊറാസിക് നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുണ്ട്. ഈ മാസം 23 ന് രാവിലെ 11 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷന്‍ മുഖാന്തിരമാണ് പ്രവേശനം.ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ ന‌ഴ്‌സിംഗ് കോഴ്സ് കഴിഞ്ഞ് കേരളാ നേഴ്‌സസ് ആന്റ് മിഡ്‌വൈ‌ഫ്‌സ് കൗണ്‍സില്‍ റജിസ്ട്രേഷന്‍ (കെഎന്‍എംസി) നേടിയിരിക്കണം എന്നതാണ് യോഗ്യത. ഒരുവര്‍ഷമാണ് നഴ്‌സിംഗ് മേഖലയിലെ ഈ സ്‌പെഷ്യാലിറ്റി കോഴ്‌സിന്റെ കാലയളവ്. പ്രവേശനം നേടുന്നവര്‍ പ്രതിമാസ സ്‌റ്റൈപ്പന്റിന് അര്‍ഹരായിരിക്കും.

കാര്‍ഡിയാക് മേഖലയിലെ നഴ്‌സിംഗ് സ്പെഷ്യാലിറ്റി കോഴ്‌സായതിനാല്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയാക് പ്രൊസീജറുകള്‍ നടക്കുന്ന കേന്ദ്രത്തിലൊന്നായ പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള ഹൃദയാലയയിലാണ് ഈ കോഴ്‌സിലെ പരിയാരത്തെ ക്ലാസ് നടക്കുക. കാര്‍ഡിയാക് നേഴ്സിംഗ് കെയര്‍ സംബന്ധിച്ചുള്ള വിദഗ്ദപഠനത്തോടൊപ്പം വേതനവും ഈ കോഴ്‌സിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ ചെയര്‍മാന്റെ ചേമ്പറിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സ്‌പോട്ട് അഡ്‌മിഷന്‍. വിശദാംശങ്ങള്‍ www.mcpariyaram.com/ എന്ന സ്ഥാപനത്തിന്റെ വെബ്‌സൈ‌റ്റില്‍ ലഭ്യമാണ്. 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top