27 April Saturday

പരിയാരത്ത്‌ ഫാംഡി, ബിഫാം അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


കണ്ണൂർ
പരിയാരം മെഡിക്കൽ കോളേജിന് കീഴിലുള്ള ഫാർമസി കോളേജിൽ 2018 ﹣19 അധ്യയന വർഷത്തെ ഡോക്ടർ ഓഫ് ഫാർമസി (ഫാംഡി), ബാച്ചിലർ ഓഫ് ഫാർമസി (ബിഫാം) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകർ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കുനേടി പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസാകണം. 30 ന് രാത്രി 12 വരെയാണ്  അപേക്ഷിക്കാൻ സാധിക്കുക. ഡിഗ്രി, പിജി കോഴ്‌സുകൾ സംയോജിക്കുന്നതാണ് ഡോക്ടർ ഓഫ് ഫാർമസി കോഴ്‌സ്.

ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷയാണ് പരിഗണിക്കുക.  അപേക്ഷകന് ഇമെയിൽ വിലാസം നിർബന്ധം. സേവ് ചെയ്ത ഓൺലൈൻ അപേക്ഷാഫോറത്തിന്റെ ഹാർഡ്‌കോപ്പിയും അപേക്ഷാഫോറം നിരക്കായ നിശ്ചിത തുകയ്ക്കുള്ള ഡിമാൻഡ‌് ഡ്രാഫ്റ്റും 'പ്രിൻസിപ്പൽ, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം, കണ്ണൂർ﹣ 670503 എന്ന വിലാസത്തിൽ  ജൂലൈ അഞ്ചിന‌് വൈകിട്ട് നാലിനകം തപാൽ വഴിയോ നേരിട്ടോ ലഭിക്കണം. വിശദാംശങ്ങൾ www.mcpariyaram.com എന്ന  വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top