29 March Friday

എംബിബിഎസ്, ബിഡിഎസ്: പരിയാരത്ത് ഒന്നാംഘട്ട കൌണ്‍സലിങ് നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2016

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വോട്ടകളിലേക്കുള്ള ഒന്നാംഘട്ട കൌണ്‍സലിങ് ശനിയാഴ്ച്. അതതുകോഴ്സുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ രാവിലെ പത്തിനും എന്‍ആര്‍ഐ ക്വോട്ടയില്‍ പകല്‍ രണ്ടിനുമാണ് കൌണ്‍സലിങ് ആരംഭിക്കുക. കോളേജ് വെബ്സൈറ്റില്‍ 15ന് പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റിലെ എസിഎംഇ റാങ്ക് അടിസ്ഥാനപ്പെടുത്തിയാണ് കൌണ്‍സലിങ്. ഇതുപ്രകാരം എംബിബിഎസ് മാനേജ്മെന്റ് ക്വോട്ടയില്‍ ആദ്യ 105 റാങ്കുകാര്‍ക്കും എന്‍ആര്‍ഐ ക്വോട്ടയില്‍ ആദ്യത്തെ 45 റാങ്കുകാര്‍ക്കുമാണ് ഒന്നാംഘട്ട കൌണ്‍സലിങ്ങില്‍ പങ്കെടുക്കാനാവുക. ബിഡിഎസ് മാനേജ്മെന്റ് ക്വോട്ടയില്‍ റാങ്ക്ലിസ്റ്റില്‍ ഒന്നു മുതല്‍ 70വരെ റാങ്ക് നേടിയവരും എന്‍ആര്‍ഐ ക്വാട്ടയില്‍ ഒന്നു മുതല്‍ 16വരെ റാങ്ക് നേടിയവരുമാണ് ഒന്നാംഘട്ട കൌണ്‍സലിങ്ങില്‍ പങ്കെടുക്കേണ്ടത്. അപേക്ഷിച്ചവരുടെ ദേശീയ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ (നീറ്റ്)നിന്ന് മെറിറ്റടിസ്ഥാനത്തിലാണ് പരിയാരത്ത് റാങ്ക്ലിസ്റ്റ് തയ്യാറാക്കിയത്. എംബിബിഎസ് കോഴ്സില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ 35 ഉം എന്‍ആര്‍ഐ ക്വാട്ടയില്‍ 15 ഉം സീറ്റാണ് പരിയാരത്തുള്ളത്. ബിഡിഎസ് കോഴ്സില്‍ ഇത് യഥാക്രമം 21 ഉം ഒമ്പതുമാണ്. വെബ്സൈറ്റ്:  ംംം.ാരുമൃശ്യമൃമാ.രീാ ഓണ്‍ലൈന്‍ വഴിയാണ് മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വാട്ടകളില്‍ അപേക്ഷക്ഷണിച്ചത്. അപേക്ഷിക്കുന്നവരുടെ വിവരം സ്ഥാപനത്തിന് ലഭിക്കുന്ന അതേസമയം സംസ്ഥാന അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിക്കും ലഭിക്കുംവിധമാണ് അപേക്ഷ തയ്യാറാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഒമ്പതിന് അപേക്ഷിച്ചവരുടെ ലിസ്റ്റും 13 ന് പ്രൊവിഷണല്‍ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ഏതെങ്കിലും പരാതിയുണ്ടെങ്കില്‍ രേഖാമൂലം  ശ്രദ്ധയില്‍പെടുത്തുന്നതിന് രണ്ടുദിവസം അനുവദിച്ചശേഷമാണ് 15ന് അന്തിമ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മെറിറ്റിലൂടെ തീര്‍ത്തും സുതാര്യമായാണ് ഇത്തവണയും പ്രവേശനം നടത്തുന്നതെന്ന് ചെയര്‍മാന്‍ എം വി ജയരാജന്‍ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top