24 April Wednesday

പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

കണ്ണൂര്‍ > പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ 2018-19 അധ്യയന വര്‍ഷത്തെ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും പിജിയും ഒന്നിച്ചുള്ള ആറ് വര്‍ഷ കോഴ്സായ ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാംഡി), ഡിഗ്രി കോഴ്സുകളായ ബിഫാം, ബിഎസ്‌സി നേഴ്‌സിംഗ്, ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സുകളിലേക്കും ഡിപ്ലോമ കോഴ്‌സുകളായ ഡിഎംഎല്‍ടി, ഡിസിവിടി, ഡിആര്‍ടി, ഡിഒടിടി, ഡിഡിടി, ജനറല്‍ നേഴ്‌സിംഗ് കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സയന്‍സ് വിഷയങ്ങളില്‍ 50% മാര്‍ക്കോടെ നേടിയ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ വിജയമാണ് അടിസ്ഥാന യോഗ്യത.

ജനറല്‍ നേഴ്‌സിംഗ് കോഴ്സില്‍ അപേക്ഷാ ഫോറം പരിയാരം നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. മറ്റ് ഡിപ്ലോമ കോഴ്‌സുകളില്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷാഫോറവും അപ്ലിക്കേഷന്‍ ഫീസായ നിശ്ചിത തുകയ്ക്കുള്ള ഡിഡിയും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഡിഗ്രി കോഴ്‌‌സുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ. ഓണ്‍ലൈന്‍വഴി അപേക്ഷിക്കുന്നതിന് അപേക്ഷകന് ഇമെയില്‍ വിലാസം നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തിലെ മുഴുവന്‍ കോളവും പൂരിപ്പിച്ചാല്‍ മാത്രമേ അപേക്ഷ സേവ് ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.

എല്ലാ കോഴ്സുകളിലും അവസാന തീയ്യതി 30.06.2018 ആണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച കോഴ്സുകളില്‍ സേവ് ചെയ്ത ഓണ്‍ലൈന്‍ അപേക്ഷാഫോറത്തിന്റെ ഹാര്‍ഡ്കോപ്പിയും അപേക്ഷാഫോറം നിരക്കായ നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും പ്രോസ്പെക്ടസില്‍ സൂചിപ്പിച്ച വിലാസത്തില്‍ 05.07.2018നകം ലഭിച്ചിരിക്കണം. സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് പരിയാരത്തെ പ്രവേശനം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് ഈടാക്കുന്നത്. വിശദാംശങ്ങള്‍ http://www.mcpariyaram.com/ എന്ന സ്ഥാപനത്തിന്റെ വെബ്‌സറ്റില്‍ ലഭ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top