26 April Friday

സ്കൂളുകളുടെ സമഗ്രവിവരങ്ങളുമായി ഓണ്‍ലൈന്‍ ഡേറ്റാ ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

പിറവം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍സംവിധാനം ഒരുങ്ങുന്നു. ഇതിനായി യുപി, ഹൈസ്കൂള്‍ പ്രതിനിധികള്‍, എഇഒ, ഡിഇഒ തുടങ്ങിയവര്‍ക്കായി ചൊവ്വാഴ്ചമുതല്‍ പരിശീലനംനല്‍കും. സ്കൂളുകളുടെ വിവരങ്ങള്‍, അടിസ്ഥാനസൌകര്യങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപക, അനധ്യാപക ജീവനക്കാരുടെ വിവരങ്ങള്‍, ഭരണനിര്‍വഹണ സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

കെറ്റാണ് ഇതിനായുള്ള സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ആറിന് തിവനന്തപുരം, എട്ടിന് കോട്ടയം, ഒമ്പതിന് എറണാകുളം, 14ന് മലപ്പുറം, 15ന് കോഴിക്കോട്, 16ന് കണ്ണൂര്‍ എന്നിങ്ങനെ ആറു കേന്ദ്രങ്ങളില്‍ ഏകദിന പരിശീലനം നടക്കും.തുടര്‍ന്ന് എഇഒമാരുടെ നേതൃത്വത്തില്‍ എല്‍പിവിഭാഗം പ്രധാനാധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അതതു ജില്ലകളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍, മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ എന്നിവര്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വംനല്‍കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top