26 April Friday

എൻആർഐ ക്വോട്ട വിവേചനമല്ല

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

കൊച്ചി
പകുതി സീറ്റിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമ്പോൾ കോളേജിന്റെ നടത്തിപ്പു ചെലവിനായി ഉയർന്ന ഫീസ് ഈടാക്കിയാണ് മാനേജ്‌മെന്റ് ക്വോട്ടയിൽ എൻആർഐ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. ഇതിനെ വിവേചനമായി കാണേണ്ടതില്ല. പക്ഷേ, മെറിറ്റ് മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി ഉയർന്ന ഫീസിന്റെ  അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തിയാൽ വിദ്യാഭ്യാസം കച്ചവടമായി മാറും. അത് തൊഴിലില്ലാത്ത എൻജിനിയർമാരെയും ചികിത്സയ‌്ക്കായി സമീപിക്കാൻ കഴിയാത്ത ഡോക്ടർമാരെയും സൃഷ്ടിക്കുമെന്നും കോടതി പറഞ്ഞു. എൻആർഐ വിദ്യാർഥികൾക്ക് യോഗ്യതാ മാർക്കില്ലെങ്കിൽ പോലും പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ടെന്നും അത‌് വിവേചനമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top