19 April Friday

ഡല്‍ഹിയിൽ നിയമം പഠിക്കാം ; ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് മെയ് 3ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020


തിരുവനന്തപുരം
ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റി ആഗസ്‌തിൽ ആരംഭിക്കുന്ന (2020–-21 ) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം.  പഞ്ചവത്സര ബി എ എൽഎൽബി   (ഓണേഴ്‌സ്‌) , എൽഎൽഎം, പിഎച്ച്‌ഡി  പ്രോഗ്രാമുകളിലേക്കുള്ള ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എഐഎൽഇടി -2020) മെയ് മൂന്നിന്‌ നടക്കും. രാവിലെ 10 മുതൽ 11.30 വരെ ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലാണ്‌ പ്രവേശന പരീക്ഷ. കേരളത്തിൽ കൊച്ചിയും പരീക്ഷാ കേന്ദ്രമാണ്‌. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഭോപ്പാൽ, ഗുവാഹത്തി, ജയ്‌പുർ, ജോധ്പുർ, ലക്‌നൗ, പാറ്റ്‌ന, വാരാണസി, റായ്‌പുർ, ജമ്മു, കട്ടഖ്, ഛണ്ഡിഗഢ്, കൊൽക്കത്ത, നാഗ്‌പുർ എന്നിവിടങ്ങളാണ്‌ മറ്റു കേന്ദ്രങ്ങൾ. ഓൺലൈൻ അപേക്ഷ  http://nludelhi.admissionhelp.com, http://nludelhi.ac.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഏപ്രിൽഎട്ടുവരെ സമർപ്പിക്കാം. ഏപ്രിൽ 22 മുതൽ ഓൺലൈനിൽ അഡ്‌മിറ്റ്‌ കാർഡുകൾ ലഭ്യമാകും. അപേക്ഷാ ഫീസ് 3050 രൂപ. പട്ടികജാതി / വർഗം, അംഗപരിമിതർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1050 രൂപ മതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എസ്‌സി/ എസ്‌ടി  വിഭാഗക്കാരെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ബിഎ എൽഎൽബി  (ഓണേഴ്‌സ്‌) പഞ്ചവത്സര പ്രോഗ്രാം
ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ 50% മാർക്കിൽ കുറയാതെ സീനിയർ സെക്കൻഡറി / പ്ലസ്ടു / തുല്യപരീക്ഷ വിജയിച്ചവർക്കും 2020 ൽ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 

ആകെ 110 സീറ്റുകളുണ്ട്‌.. ഇതിൽ 100 സീറ്റുകളിലും എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. 10 സീറ്റുകളിൽ വിദേശ വിദ്യാർഥകളെ യോഗ്യതാ പരീക്ഷയുടെ മെരിറ്റ് പരിഗണിച്ച് പ്രവേശനം നൽകും. പ്രവേശന പരീക്ഷയിൽനിന്ന്‌   ഇവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അപേക്ഷിക്കുന്നതിന് യോഗ്യതാ പരീക്ഷയിൽ 65 ശതമാനം മാർക്കിൽ കുറയാതെ വേണം.

ഒരു വർഷ എൽഎൽഎം കോഴ്‌സ്
55 ശതമാനം മാർക്കിൽ കുറയാതെ എൽഎൽബി / നിയമ ബിരുദമുണ്ടാകണം. പട്ടികജാതി / വർഗക്കാർക്കും അംഗപരിമിതർക്കും 50 ശതമാനം മാർക്ക് മതി. 2020 ഏപ്രിൽ / മേയിൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കുന്നതാണ്. ആകെ 80 സീറ്റുകളുണ്ട്.

പിഎച്ച്‌ഡി പ്രോഗ്രാം
എൽഎൽഎമ്മിന്‌ 55 ശതമാനം മാർക്ക്‌ ഉള്ളവർക്ക്‌ ( എസ്‌സി, എസ്‌ടി 50 മതി)അപേക്ഷിക്കാം. ആകെ 10 സീറ്റുകളാണുള്ത്‌. ഇതിൽ രണ്ട്‌ സീറ്റിൽ വിദേശ വിദ്യാർഥികൾക്കാണ്‌ പ്രവേശനം.  കൂടുതൽ വിവരങ്ങൾക്ക് www.nludelhi.ac എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top