23 April Tuesday
സിലബസിൽ വൈവിധ്യമേറെ

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ : ജൈവകൃഷിമുതൽ നിർമിതബുദ്ധിവരെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019


തിരുവനന്തപുരം
ജനറൽ സ്‌റ്റഡീസ്‌ ഒന്നാം പേപ്പർ പോലെ തന്നെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളിച്ചാണ്‌ രണ്ടാം പേപ്പറിന്റെയും സിലബസ്‌ തയ്യാറാക്കിയിരിക്കുന്നത്‌. പരമ്പരാഗത വിഷയങ്ങൾക്ക്‌ പുറമെ, ജൈവകൃഷിയും ആഗോള താപനവും റോബോട്ടിക്സും നിർമിത ബുദ്ധിയും വരെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമാക്കിയുള്ള കേരള മോഡലും മലിനീകരണ പ്രശ്‌നങ്ങളും പശ്ചിമഘട്ട സംരക്ഷണവുമെല്ലാം ഉൾപ്പെടുത്തിയാണ്‌ സംസ്ഥാന സർവീസിലേക്കുള്ള പുതുനിരയുടെ തിരഞ്ഞെടുപ്പ്‌. 

ജനറൽ സ്‌റ്റഡീസ്‌ പേപ്പർ 2 സിലബസ്‌
സാമ്പത്തിക ശാസ്ത്രം, ആസൂത്രണം: ഇന്ത്യൻ സമ്പദ് വ്യവസ്ഥ, പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ, നീതി ആയോഗ്, പ്രതിശീർഷ വരുമാനം, പഞ്ചവത്സര പദ്ധതികൾ, സെക്ടറൽ കോമ്പോസിഷൻ (ഔട്ട്‌പുട്ട്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌). ഇന്ത്യൻ കാർഷിക രംഗം, ഭൂപരിഷ്‌കരണം, കൃഷി സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾ, പ്രധാന വിളകൾ, കാർഷിക രീതികൾ, ജലസേചനം, വിലനിലവാരം, ഭക്ഷ്യസുരക്ഷ, ഹരിതവിപ്ലവം, ജൈവകൃഷി.

വ്യവസായ നയം: പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, വിദേശനിക്ഷേപ നയം, ഇ–- കൊമേഴ്സ്, ഉദാരവൽക്കരണവും പ്രത്യാഘാതങ്ങളും.
ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയിലെ അടിസ്ഥാന സൗകര്യങ്ങൾ, ജലസേചനം, ശുചീകരണം, ഊർജം, ശാസ്ത്രസാങ്കേതിക വിദ്യ, ഗ്രാമീണ–- നഗര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ, വാർത്താവിനിമയം, അണക്കെട്ടുകൾ, ഉൾനാടൻ ജലപാതകൾ, സാമൂഹ്യാഘാത പഠനങ്ങൾ.
പോപ്പുലേഷൻ ട്രെൻഡ്‌സ്‌–- വളർച്ച, നഗരങ്ങളിലേക്കുള്ള കുടിയേറ്റം,  സാക്ഷരത, തൊഴിലില്ലായ്മ, ദേശീയ- ഗ്രാമീണ തൊഴിൽ നയങ്ങൾ, നാഷണൽ ഹാപ്പിനസ് ഇൻഡക്സ്, ദാരിദ്ര്യ സൂചിക, മാനവ വികസന സൂചിക.

പബ്ലിക് ഫിനാൻസ്, നികുതി, ബജറ്റിങ്‌, ജിഎസ്ടി, സ്റ്റോക് എക്സ്‌ചേഞ്ച്, ഓഹരിവിപണി, പബ്ലിക്‌ എക്സ്‌പെൻഡിച്ചർ, ബാങ്കിങ്‌, ഇതര സ്ഥാപനങ്ങൾ. വിദേശ വ്യാപാരം.
കേരളത്തിന്റെ സാമ്പത്തിക അവലോകനം, ജനസംഖ്യ, കൃഷി, വ്യവസായ, സേവന രംഗങ്ങളിലെ പ്രശ്നങ്ങൾ. അടിസ്ഥാന സൗകര്യവും വിഭവങ്ങളും, പ്രധാന വികസന പദ്ധതികൾ, സഹകരണ മേഖല, ഐടി, പ്രവാസികളും വിദേശനിക്ഷേപവും.

കേരള മോഡൽ വികസനം: ഭൂപരിഷ്‌കരണം, സാമൂഹ്യസുരക്ഷ, അധികാര വികേന്ദ്രീകരണം, ഭവനനിർമാണം, ടൂറിസം, വനിതാ ശാക്തീകരണം, ദുരന്തനിവാരണം, ആസൂത്രണ ബോർഡ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾ–- നയങ്ങൾ, പദ്ധതികൾ.ശാസ്ത്ര സാങ്കേതിക വിദ്യ: ദേശീയ നയങ്ങൾ, മനുഷ്യശരീരം, പൊതുജനാരോഗ്യവും കമ്യൂണിറ്റി മെഡിസിനും, ഭക്ഷണം, ആരോഗ്യസുരക്ഷ. പ്രധാന ശാസ്ത്രജ്ഞരും അവരുടെ സംഭാവനയും, ശാസ്ത്ര സാങ്കേതിക രംഗത്ത്‌ പുത്തൻ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾ.

വിവര സാങ്കേതിക വിദ്യ: വിവര സാങ്കേതിക വിദ്യായുടെ സാധ്യതകൾ, ഇതിനായുള്ള വിവിധ സർക്കാർ പദ്ധതികൾ, ഇ–- ഗവേണൻസ്‌, നിർമിത ബുദ്ധി, റോബോട്ടിക്സ്, സൈബർ സുരക്ഷ, ദേശീയ സൈബർ സുരക്ഷ നയം, എംഐഎസ്‌.

ബഹിരാകാശ ശാസ്ത്രം: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ, ഐഎസ്ആർഒ, വിവിധ കൃത്രിമോപഗ്രഹ പദ്ധതികൾ, ഡിആർഡിഒ, ഊർജം, ആണവോർജ നയം.
പരിസ്ഥിതി ശാസ്ത്രം: പരിസ്ഥിതി സംരക്ഷണം, ദേശീയ, അന്തർദേശീയ നയങ്ങൾ, ജൈവവൈവിധ്യം, പശ്ചിമഘട്ടവും അതുമായി ബന്ധപ്പെട്ട വിവിധ സംരക്ഷണ പ്രവർത്തനങ്ങളും, ഇന്ത്യയിലെ വനങ്ങളും വനസംരക്ഷണവും, മലിനീകരണം, കാർബൺ വികിരണം, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ദേശീയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പദ്ധതികൾ, ബയോടെക്‌നോളജി, ഗ്രീൻ ടെക്‌നോളജി, നാനോ ടെക്‌നോളജി.

ഇംഗ്ലീഷ് പ്രാവീണ്യം: ടെൻസസ്‌, സിനോണിംസ്‌, ഫ്രേസൽ വെർബ്‌സ്‌, ആന്റോണിംസ്‌, എറർ കറക്ഷൻ, അഡ്‌ജെക്ടീവ്‌സ്‌, അഡ്‌വെർബ്‌സ്‌, റിപ്പോർട്ടഡ്‌ സ്പീച്ച്‌, ആക്ടീവ്‌ വോയിസ്‌, പാസ്സീവ്‌ വോയിസ്‌, ഓക്സിലറി വെർബ്‌, ക്വസ്റ്റ്യൻ ടാഗ്‌, ഡിഗ്രീസ്‌ ഓഫ്‌ കമ്പാരിസൺ, പങ്‌ച്വേഷൻ, ഇഡിയംസ്‌ ആൻഡ്‌ ഫ്രേസസ്‌, സിമ്പിൾ, കോമ്പൗണ്ട്‌, കോംപ്ലക്സ്‌ സെന്റൻസസ്‌, കണക്ടീവ്‌സ്‌, പ്രിപ്പോസിഷണൽ വെർബ്‌സ്‌, പ്രിപ്പോസിഷൻസ്‌, കോൺകോർഡ്‌, പ്രോനൗൺസ്‌, വേർഡ്‌ ഓർഡർ ആൻഡ്‌ സെന്റൻസ്‌ ഓർഡർ.

മലയാളം പ്രാവീണ്യം: പദശുദ്ധി, വാക്യശുദ്ധി, പരിഭാഷ, ഒറ്റപ്പദം,  പര്യായം, വിപരീതം, ശൈലികൾ, പഴഞ്ചൊല്ലുകൾ, സമാനപദം, സ്ത്രീലിംഗം, പുല്ലിംഗം, വചനം, പിരിച്ചെഴുതൽ, ഘടകപദം, ഭരണഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, ഔദ്യോഗിക ഭാഷാ പദാവലി വിപുലനം, സംഗ്രഹം.
കന്നഡ, തമിഴ് ഭാഷാ പ്രാവീണ്യം: ശരിയായ പദം, ശരിയായ വാക്യഘടന, വിവർത്തനം, ഒറ്റപ്പദം, സമാനപദം, വിപരീതം, ശൈലികൾ, പഴഞ്ചൊല്ലുകൾ, ചേർത്തെഴുതുക, സ്ത്രീലിഗം, പുല്ലിംഗം, ഏകവചനം, ബഹുവചനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top