25 April Thursday

പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ പ്രോഗ്രാം ; പ്രവേശനം പൂർത്തിയായി; പെൺകുട്ടികൾ 62.5 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


കോഴിക്കോട്‌
കോവിഡ്‌ ഭീതിക്കിടയിലും ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ(ഐഐഎം) പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ പ്രോഗ്രാം(പിജിപി) പ്രവേശനം  പൂർത്തിയായി. 492 പേരുള്ള ബാച്ചിൽ പകുതിയിലധികം(62.5 ശതമാനം) പെൺകുട്ടികളാണെന്ന പ്രത്യേകതയുണ്ട്‌. 256 പെൺകുട്ടികളും 236 ആൺകുട്ടികളുമാണ്‌ പിജിപി 24–-ാം ബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ടത്‌.  പുതിയ ബാച്ചിന്റെ ക്ലാസ്‌ ആഗസ്‌ത്‌ 12ന്‌ ആരംഭിക്കും.

കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടക്കത്തിൽ ഓൺലൈനിലാണ്‌ ക്ലാസ്‌. സർക്കാർ നിർദേശങ്ങൾ വരുന്ന മുറയ്‌ക്ക്‌ റഗുലർ ക്ലാസിലേക്ക്‌ കടക്കും. ഐഐഎമ്മിലെ പ്രധാന മാനേജ്‌മെന്റ്‌ കോഴ്‌സായ പിജിപിയിൽ കഴിഞ്ഞവർഷം 485 വിദ്യാർഥികളാണ്‌ പ്രവേശനം നേടിയത്‌. ഇതിൽ 30 ശതമാനമായിരുന്നു പെൺകുട്ടികൾ. ലിംഗസമത്വം ഉറപ്പാക്കാൻ 60 സീറ്റ്‌ നീക്കിവച്ചു. ഇത്തവണ ക്യാറ്റ്‌ പരീക്ഷയിൽ മെറിറ്റ്‌ യോഗ്യത നേടിയാണ്‌ 62.5 ശതമാനം പെൺകുട്ടികൾ പുതിയ ബാച്ചിൽ ഇടംപിടിച്ചത്‌.

ഈ അധ്യയനവർഷം രണ്ട്‌ പുതിയ പിജി കോഴ്‌സുകൾ ഐഐഎമ്മിൽ ആരംഭിച്ചു. എംബിഎ ലിബറൽ സ്‌റ്റഡീസ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌ (എംബിഎ–എൽഎസ്‌എം), ധനശാസ്‌ത്രത്തിലുള്ള എംബിഎ (ഫിനാൻസ്‌ പിജിപി) എന്നിവ. യഥാക്രമം 40ഉം 42ഉം വിദ്യാർഥികളാണ്‌ ഓരോ ബാച്ചിലുമുള്ളത്‌. എൽഎസ്‌എം കോഴ്‌സിന്‌ 25 പെൺകുട്ടികളാണ്‌ യോഗ്യതനേടിയത്‌ (62.5 ശതമാനം). രണ്ട്‌ കോഴ്‌സുകളുടെയും ക്ലാസുകൾ ആഗസ്‌ത്‌ 12 മുതൽ ഓൺലൈനിൽ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top