19 April Friday

എംജി ബിരുദ പരീക്ഷാഫലം ഏപ്രിൽ 30നകം

വെബ് ഡെസ്‌ക്‌Updated: Thursday Mar 28, 2019


കോട്ടയം
എംജി സർവകലാശാലയിലെ ആറാം സെമസ്റ്റർ ബിരുദപരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി സർവകലാശാല അറിയിച്ചു. ഏപ്രിൽ എട്ടുമുതൽ 12 വരെ ഒമ്പതു കേന്ദ്രങ്ങളിലായി കേന്ദ്രീകൃത രീതിയിലാണ് മൂല്യനിർണയം നടത്തുക. 1.90 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.

ഏപ്രിൽ 30നകം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞവർഷം മേയ് 15ന് ഫലം പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഇടുക്കിയിൽ അടിമാലി കർമലഗിരി കോളേജിൽ പുതിയ ക്യാമ്പ് അനുവദിച്ചിട്ടുണ്ട്. അധ്യാപകരുടെ ആവശ്യപ്രകാരമാണിത്. ഏപ്രിൽ 25ന്‌ശേഷം ഒന്നാം സെമസ്റ്റർ ബിരുദപരീക്ഷകളുടെയും ഒന്ന്, രണ്ട് സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകളുടെയും മൂല്യനിർണയ ക്യാമ്പ് ആരംഭിക്കും. അഞ്ച്, ആറ് സെമസ്റ്റർ പ്രൈവറ്റ് ബിരുദപരീക്ഷകളുടെ മൂല്യനിർണയവും നടക്കും.

രണ്ടും നാലും സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ചോദ്യബാങ്ക് തയ്യാറാക്കൽ അന്തിമഘട്ടത്തിലാണ്. ചോദ്യബാങ്ക് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വിതരണം ചെയ്തു. സിൻഡിക്കറ്റ് അംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. ആർ പ്രഗാഷ്, ഡോ. എ ജോസ്, പരീക്ഷ കൺട്രോളർ ഡോ. ബി പ്രകാശ്കുമാർ, എസ് ഒ ഭാനുപ്രകാശ് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top