19 April Friday

പ്ലസ് വൺ പ്രവേശനം അപേക്ഷിച്ചത്‌ 4.76 ലക്ഷം വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 26, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമർപ്പണം പൂർത്തിയായി. 4,76,390 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആനുപാതിക സീറ്റ് വർധനയ്ക്കുശേഷം ആകെ 4,06476 പ്ലസ് വൺ സീറ്റാണുള്ളത്.

മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തത്. 80,890 വിദ്യാർഥികളാണ് ഇവിടെ പ്രവേശനം കാത്തിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിലവിൽ 61,635 സീറ്റാണുള്ളത്. സംസ്ഥാനത്ത് അപേക്ഷിച്ചവരിൽ 4,21,895 വിദ്യാർഥികൾ എസ്എസ്എൽസി പൂർത്തിയാക്കിയവരും 39,335 പേർ സിബിഎസ്ഇയിൽനിന്നും 3,887 പേർ ഐസിഎസ്ഇയിൽനിന്നും 11,273 പേർ മറ്റ് വിഭാഗങ്ങളിൽനിന്നുമാണ് അപേക്ഷിച്ചിരിക്കുന്നത്.

2,48,303 പേർ സ്വന്തമായും 41,824 പേർ സ്കൂൾ ഹെൽപ് സെ‌ഡ്കുകളുടെ സഹായത്തോടെയും 1,86,263 പേർ മറ്റ് വഴികളിലൂടെയും അപേക്ഷ സമർപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുവരെ 4,20,139 പേരാണ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുള്ളത്.

ഏകജാലക പ്രവേശന തീയതികൾ
ട്രെയൽ അലോട്ട്‌മെന്റ്  –-സെപ്‌തംബർ അഞ്ച്‌, ആദ്യ അലോട്ട്‌മെന്റ് –-സെപ്‌തംബർ 14. മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത്–- ഒക്ടോബർ ആറ്, ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം.

സപ്ലിമെന്ററി അലോട്ട്‌മെന്റ്
ഒക്ടോബർ ഒമ്പതുമുതൽ 31 വരെ, പ്രവേശന നടപടി അവസാനിപ്പിക്കാനുള്ള തീയതി –-ഒക്ടോബർ 31.

സ്‌പോർട്‌സ് ക്വോട്ട
മുഖ്യ ഘട്ട അലോട്ട്‌മെന്റ്–- സെപ്‌തംബർ 14, മുഖ്യഘട്ട അലോട്ട്‌മെന്റ് അവസാന തീയതി –-സെപ്‌തംബർ 28.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top