28 March Thursday

സ്കിൽ അധിഷ്ഠിത തൊഴിലുകൾക്ക് സാധ്യതയേറെ

ഡോ. ടി പി സേതുമാധവൻUpdated: Monday Oct 21, 2019



തൊഴിൽ മേഖലയിൽ സ്കിൽ/നൈപുണ്യ വികസനത്തിന് പ്രാധാന്യമേറെയെങ്കിലും  ആറ്  ശതമാനം തൊഴിലാളികൾക്ക്  മാത്രമെ അനുയോജ്യമായ പരിശീലനം ലഭിക്കുന്നുള്ളു. ഇന്ത്യയിൽ നിന്നും  പ്രതിവർഷം പഠിച്ചിറങ്ങുന്ന മൂന്നര ദശലക്ഷം എൻജിനിയറിങ് ബിരുദധാരികളിൽ ഒരു ശതമാനം പേർക്ക്  മാത്രമെ 100 മുൻനിര കമ്പനികളിൽ തൊഴിൽ ലഭിക്കുന്നുള്ളൂ.  90% എൻജിനിയറിങ്  പഠനവും തിയറിക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടത് 90% വും സ്ക്കിൽ കൈവരിച്ച ബിരുദധാരികളെയാണ്. 

വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നൽകുന്ന Eduploymentന് പ്രാധാന്യമേറുന്നു. നിരവധി ന്യൂജനറേഷൻ, സ്ക്കില്ലിംഗ് സ്ഥാപനങ്ങളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. wiley, Upgrad, ABC, IIHT    എന്നിവ ഇവയിൽ ചിലതാണ്.  Wiley Nxt    ലോകത്തിലെ 35 ഐ ടി  കമ്പനികളുമായും  ആറ് മുൻനിര  സർവ്വകലാശാലകളുമായി ചേർന്ന് മൂന്നു മാസത്തെ  ഐ ടി  അധിഷ്ഠിത , തൊഴിലധിഷ്ഠിത പ്രോഗ്രാം  നടത്തിവരുന്നു. Upgrad കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായും  ബിറ്റ്സ് പിലാനിയുമായും ചേർന്ന്  വ്യവസായ  മേഖലയ്ക്കിണങ്ങിയ ഓൺലൈൻ കോഴ്സുകൾ നടത്തിവരുന്നു.   Teamlease Skill University, Manipal University, Jigsaw Academy  എന്നിവ ഡാറ്റ സയൻസ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ തൊഴിലധിഷ്ഠിത സ്ക്കിൽ വികസന പ്രോഗ്രാമുകൾ നടത്തിവരുന്നു. 

ഏഷ്യയിലെ മികച്ച സ്ക്കില്ലിംഗ് സ്ഥാപനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കേരളത്തിൽ കൊല്ലം ജില്ലയിലെ ചവറയിലുണ്ട്.  ഇവിടെ ഏത് കോഴ്സ് പൂർത്തിയാക്കിയവർക്കും ഉതകുന്ന വ്യവസായ സ്ഥാപനങ്ങൾക്കിണങ്ങിയ തൊഴിൽ നൈപുണ്യ കോഴ്സുകളുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച ഇന്റേൺഷിപ്പും  പ്ലേസ്മെന്റും ലഭിച്ചുവരുന്നു.  കേരള അക്കാദമി ഫോർ സ്ക്കിൽസും  യു എൽ സി സി എസും ചേർന്നാണ് കോഴ്സ് നടത്തുന്നത്. 28 ഓളം കോഴ്സുകൾ ഇവിടെയുണ്ട്.  കേംബ്രിഡ്ജിന്റെ ബുലാറ്റ്സ് പ്രോഗ്രാമും പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ലഭിച്ചുവരുന്നു. 

യു എൽ സി സി എസ്   ഐ ടി രംഗത്തെ നൂതന തൊഴിൽ മേഖലകളായ ബ്ലോക്ക് ചെയിൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡാറ്റ അനലിറ്റിക്സ്, ഡാറ്റ സയൻസ് എന്നിവയിൽ തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾക്കായി യു എൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ULIIT  കോഴിക്കോട് പ്രവർത്തനമാരംഭിച്ചു. വിദ്യാർഥികൾക്ക് മികച്ച തൊഴിൽ മേഖലയിലെത്താനുള്ള  പരിശീലനം ഇവിടെ നിന്നു ലഭിക്കും.
2020 ഓടെ നാസ്ക്കോമിന്റെ കണക്കനുസരിച്ച് 10 ശതമാനത്തോളം  പുത്തൻ തൊഴിലുകളാണ് വരാനിരിക്കുന്നത്. 2021 ഓടുകൂടി  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവയിൽ വൈദഗ്ധ്യം നേടിയവരുടെ എണ്ണം 7.8 ലക്ഷം വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഭാവി തൊഴിൽ മേഖലകൾ ശരിയായ നൈപുണ്യ ശേഷിയെ  ആശ്രയിച്ചിരിക്കും. ഇനി വരാനിരിക്കുന്നത് സ്ക്കില്ലിനിണങ്ങിയ  തൊഴിലവസരങ്ങളാണ്. നാഷണൽ സ്ക്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെ സ്ക്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) നനുസരിച്ചാണ് സ്ക്കിൽ വികസന പ്രോഗ്രാമുകൾക്ക് ഇനി പ്രസക്തിയേറുന്നത്. തൊഴിൽ ലഭ്യതാ മികവ് ഉയർത്താനുള്ള employability skills,  വ്യവസായ മേഖലയ്ക്കിണങ്ങിയ നൈപുണ്യ ശേഷി, അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകൾ, മികച്ച ആശയ വിനിമയം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയ്ക്ക് പ്രസക്തിയേറും.

ഫെസിലിറ്റി മാനേജ്മെന്റ്, കോൺട്രാക്ട് മാനേജ്മെന്റ്, ഡാറ്റാ സെന്റർ, എൻജിനിയറിങ്, ഡാറ്റ അനലിറ്റിക്സ്, അർബൻ പ്ലാനിംഗ്, കൺസ്ട്രക്ഷൻ മാനേജ്മെന്റ്, റീട്ടെയിൽ മാനേജ്മെന്റ്, മീഡിയ & ഇ‐കൊമ്മേഴ്സ്, ഡാറ്റ മാനേജ്മെന്റ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് സൈബർ സെക്യൂരിറ്റി, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, അക്കൗണ്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, പ്ലംബിംഗ്, എൻജിനിയറിങ്, പെയിന്റിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവ മികച്ച സ്ക്കില്ലധിഷ്ഠിത പ്രോഗ്രാമുകളാണ്. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top