24 April Wednesday

‘വൈറ്റ്‌ ബോർഡ്‌’ ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 17, 2020


തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആവിഷ്‌കരിച്ച ‘വൈറ്റ്‌ ബോർഡ്‌’ പദ്ധതി ബുധനാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10.30 ന്  മുഖ്യമന്ത്രിയുടെ ചേമ്പറിലാണ്‌ ചടങ്ങ്. 

പൊതുവിദ്യാലയങ്ങളിലെപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്‌ പഠന വിഭവങ്ങൾ പ്രത്യേകം പ്രത്യേകം തയ്യാറാക്കി വിനിമയം ചെയ്യുന്നതിനായി സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണിത്‌. ഓരോ വിഭാഗത്തിൽപ്പെട്ട കുട്ടികളെയും പ്രത്യേകമായി പരിഗണിച്ച്‌ അനുയോജ്യമായ പഠന വിഭവങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്‌. ആദ്യ ഘട്ടമെന്ന നിലയിൽ 1 മുതൽ 7-ാം ക്ലാസുവരെയുള്ള മുഴുവൻ ഭാഷാ വിഷയങ്ങളും ശാസ്ത്ര വിഷയങ്ങളുമാണ് അനുരൂപീകരണ പ്രക്രിയയ്‌ക്ക്‌ വിധേയമാക്കുന്നത്. - പ്രാദേശിക പൊതു പഠന കേന്ദ്രങ്ങൾ, ബിആർസികൾ, ഓട്ടിസം സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പഠന വിഭവങ്ങൾ ഭിന്നശേഷി കുട്ടികൾക്ക് ലഭ്യമാക്കുകയും തുടർന്ന് അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തി പിന്തുണാ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യും.

WHITE BOARD SSK എന്ന യൂട്യൂബ് ചാനലിലൂടെ  ക്ലാസുകൾ കാണാം. പൊതുവിദ്യാലയങ്ങളിലെ തമിഴ്, കന്നട മീഡിയം  കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകളും  വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഓൺലൈൻ ക്ലാസുകളും ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top