29 March Friday

എൻഐആർഎഫ്‌ റാങ്കിങ്ങിൽ തിളങ്ങി കേരളം‌; കേന്ദ്ര റാങ്കിങ്ങിൽ യൂണിവേഴ്‌സിറ്റി കോളേജ്‌ വീണ്ടും മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 12, 2020


തിരുവനന്തപുരം
കേന്ദ്ര മാനവശേഷിവകുപ്പ് മന്ത്രാലയത്തിന്റെ എൻഐആർഎഫ‌് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്ക്‌) റാങ്കിങ്ങിൽ സർവകലാശാലാ വിഭാഗത്തിൽ കേരള സർവകലാശാലയ്ക്ക്‌ 23–-ാം റാങ്ക്‌. എംജി സർവകലാശാല 49ഉം കലിക്കറ്റ്‌ 76–-ാം സ്ഥാനവും നേടി. കോളേജ്‌ വിഭാഗത്തിൽ 23–-ാം റാങ്ക്‌ നേടി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ സംസ്ഥാനത്ത്‌ ഒന്നാമതെത്തി. കഴിഞ്ഞ വർഷവും ഇതേ സ്ഥാനത്തായിരുന്നു.

ഓവറോൾ വിഭാഗത്തിൽ കേരള സർവകലാശാല 42ഉം എംജി 49ഉം സ്ഥാനത്തെത്തി. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ച്‌ (ഐസർ) 80–-ാം സ്ഥാനവും കുസാറ്റ്‌ 89–-ാം റാങ്കും നേടി.

എൻജിനിയറിങ്‌ വിഭാഗത്തിൽ കോഴിക്കോട്‌ എൻഐടി 23–-ാം റാങ്ക്‌ നേടി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പെയ്‌സ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി തിരുവനന്തപുരം 33–-ാം സ്ഥാനവും തിരുവനന്തപുരം ഗവ. എൻജിനിയറിങ്‌ കോളേജ്‌ (സിഇടി) 85–-ാം സ്ഥാനവും നേടി.

കോളേജുകളിൽ എറണാകുളം രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യൽ സയൻസ്‌ 28ഉം തിരുവനന്തപുരം ഗവ. വിമൻസ്‌ കോളേജ്‌ 40–-ാം റാങ്കും നേടി. എറണാകുളം സെന്റ്‌ തെരേസാസ്‌–- 47, എറണാകുളം സേക്രഡ്‌ ഹാർട്ട്‌–- 55, ആലപ്പുഴ ബിഷപ്‌ മൂർ–- 76, ചങ്ങനാശേരി എസ്‌ബി– -79, കോട്ടയം ബികെസി–- 80, എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌–- 97 തുടങ്ങിയവ ആദ്യ നൂറിൽ ഇടംപിടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top