16 April Tuesday

കീം 2020 ; ഇഡബ്ല്യുഎസ്‌ സർട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020


തിരുവനന്തപുരം
2020-–21 വർഷത്തെ കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്ക്‌ ഇഡബ്ലിയുഎസ്‌ സർട്ടിഫിക്കറ്റ്  ഓൺലൈനായി അപ്‌ലോഡ്‌‌  ചെയ്യാം.

വരുമാനവും ആസ്തിയും സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ള വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ്  സംവരണം ലഭിക്കാൻ സമർപ്പിക്കേണ്ടത്. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ "KEAM-2020 Candidate Portal' എന്ന ലിങ്ക്‌ വഴിയാണ്‌ ഇത്‌ സമർപ്പിക്കേണ്ടത്‌.  അവരവരുടെ അപേക്ഷാ നമ്പരും, പാസ്‌ വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈൽ പേജിൽ ലഭ്യമായ "Upload EWS Certificate' എന്ന മെനു ക്ലിക്ക് ചെയ്ത് EWS സർട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്യാം.

സംവരണേതര വിഭാഗക്കാർക്ക് മാത്രമായിരിക്കും ഇഡബ്ലിയുഎസ്‌ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസരം. നിലവിൽ ജാതിസംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ‌ ഇഡബ്ലിയുഎസ്‌ സർർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരം ഉണ്ടാകില്ല. മെയ്‌ 31ന്‌ വൈകിട്ട്‌ അഞ്ച്‌ വരെ സർട്ടിഫിക്കറ്റ്‌ സമർപ്പിക്കാം. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top