25 April Thursday

എംബിബിഎസ്, ബിഡിഎസ് 3-ാം അലോട്ട്മെന്റ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 27, 2017

തിരുവനന്തപുരം > സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള മൂന്നാം    അലോട്ട്മെന്റ് ഞായറാഴ്ച വൈകിട്ട് www.cee. kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 ശനിയാഴ്ച വൈകിട്ട് നാലുവരെ ലഭിച്ച  ഓപ്ഷനുകളടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. ഈ  അലോട്ട്മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികളും 28നും 29നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ക്യാമ്പസിലെ പഴയ ഓഡിറ്റോറിയത്തില്‍ ഹാജരായി നിര്‍ദിഷ്ട ഫീസ് തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്ക് ഗ്യാരണ്ടി, ബോണ്ട് (ഏതാണോ ബാധകമായത് അത്) എന്നിവ സമര്‍പ്പിച്ച് പ്രവേശന യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍രേഖകളും ഹാജരാക്കി പ്രവേശനം നേടണം. 29ന് വൈകിട്ട് അഞ്ചിനകം ഫീസ് ഒടുക്കി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് റദ്ദാകും.

ഇരുപത്തൊമ്പതിന് വൈകിട്ട് അഞ്ചിനുശേഷം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നിലനില്‍ക്കുന്ന പക്ഷം അവ നികത്താന്‍ 30നും 31നും പ്രവേശന കമീഷണര്‍ തിരുവനന്തപുരത്ത് ഗവ. മെഡിക്കല്‍കോളേജിലെ പഴയ ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് മാത്രമായിരിക്കും സ്പോട്ട് അഡ്മിഷന്‍. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം അവിടെത്തന്നെ നിര്‍ദിഷ്ട ഫീസ് ഒടുക്കി പ്രവേശനം നേടണം. പ്രവേശന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നവരെയേ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കൂ.

കൌണ്‍സലിങ്ങിന്റെ സമയക്രമവും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങുന്ന വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമീഷണറുടെ ംംം.രലല. സലൃമഹമ.ഴ്ീ.ശി, ംംം.രലലസലൃമഹമ.ീൃഴ വെബ്സൈറ്റുകളില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ വെബ്സൈറ്റിലെ വിജ്ഞാപനം വിശദമായി വായിച്ചശേഷം പ്രവേശനത്തിന് എത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top