04 October Wednesday

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ ഇന്നുമുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2022


തിരുവനന്തപുരം  
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കാൻ വ്യാഴം രാവിലെ 10 മുതൽ അപേക്ഷിക്കാം. ഒഴിവുകളുടെ വിശദാംശങ്ങളും മറ്റുവിവരങ്ങളും വ്യാഴം രാവിലെ ഒമ്പതിന്‌ https://hscap.kerala. gov.in ൽ പ്രസിദ്ധീകരിക്കും. അപേക്ഷിച്ചിട്ടും ഇതുവരെ മുഖ്യഅലോട്ട്‌മെന്റുകളിലൊന്നും പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷിക്കാം.

ഏതെങ്കിലും ക്വോട്ടയിൽ ഇതിനകം പ്രവേശനം നേടിയവർക്കും പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും (നോ ൺ ജോയിനിങ്‌) ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്‌ (ടിസി) വാങ്ങിയവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷിക്കാനാകില്ല. എന്നാൽ ട്രയൽ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചശേഷവും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ  അപേക്ഷ പുതുക്കാം. പിഴവുകൾ തിരുത്തിവേണം പുതുക്കാൻ. സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷിക്കാൻ സാങ്കേതിക സഹായത്തിന്‌ സ്‌കൂളുകളിൽ സഹായകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top