19 April Friday

ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്പെയര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2016

ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉപരിപഠനത്തിന് ശാസ്ത്രസാങ്കേതിക വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍എഡ്യൂക്കേഷന് (SHE) ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷം 10000 സ്കോളര്‍ഷിപ്പുകള്‍ ഈ സ്കീമില്‍ അനുവദിക്കും.

  പ്ളസ്ടുവിന് ഉയര്‍ന്ന മാര്‍ക്കുനേടിയവരും ത്രിവത്സര ബിഎസ്സി, ബിഎസ്സി ഓണേഴ്സ്, നാലുവര്‍ഷ ബിഎസ്, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് എന്നി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ്  ഈ സ്കോളര്‍ഷിപ്പ്.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, ജിയോളജി, ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബയോകെമിസ്ട്രി, ആന്ത്രോപോളജി, മൈക്രോബയോളജി, ജിയോകെമിസ്ട്രി, ജിയോഫിസിക്സ്, അറ്റ്മോസ്ഫറിക് സയന്‍സ്, ഓഷ്യാനിക് സയന്‍സ് എന്നീ വിഷയങ്ങളിലൊന്നിലായിരിക്കണം അപേക്ഷാര്‍ഥി ഉപരിപഠനം നടത്തുന്നത്.

പ്ളസ്ടു ബോര്‍ഡ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള ഒരു ശതമാനം പേരില്‍  (കേരളത്തിലെ പ്ളസ്ടു 2015ലെ കട്ട് ഓഫ് മാര്‍ക്ക് 96.7 ശതമാനം) ഉള്‍പ്പെടുകയോ  ജെഇഇ മെയിന്‍/ജെഇഇ-അഡ്വാന്‍സ്ഡ്/എഐപിഎംടി-നീറ്റ് പരീക്ഷയില്‍ പതിനായിരത്തിനുള്ളില്‍ റാങ്ക് നേടുകയോ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ കെവിപിവൈ/എന്‍ടിഎസ്ഇ/ജെബിഎന്‍എസ്ടിഎസ് സ്കോളര്‍ഷിപ്പുകാര്‍ക്കും അന്താരാഷ്ട്ര ഒളിമ്പ്യാഡ് മെഡലിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക്പ്രകാരം ഐഐടികളില്‍ ബേസിക്/നാച്വറല്‍ സയന്‍സില്‍ നാലുവര്‍ഷ ബിഎസ് അല്ലെങ്കില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സിക്ക് ചേര്‍ന്നവര്‍ക്കും ഐസര്‍, നൈസര്‍, ഡിഎഇ-സിബിഎസ് എന്നിവയില്‍ പ്രവേശനം നേടിയവര്‍ക്കും എഐപിഎംടി/ജെഇഇ മെയിന്‍/ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക്പ്രകാരം ഏതെങ്കിലും സര്‍വകലാശാലയിലോ അതിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലോ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ആദ്യവര്‍ഷത്തില്‍ ചേര്‍ന്നവര്‍ക്കും അപേക്ഷിക്കാം. www.online-inspire.gov.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2017 ജനുവരി 15വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top