25 April Thursday

ദിശ ഉന്നത വിദ്യാഭ്യാസമേള 3 മുതൽ കോഴിക്കോട്ട്‌‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2022


കോഴിക്കോട്‌
ഹയർ സെക്കൻഡറിക്ക്‌ ശേഷമുളള ഉപരിപഠന സാധ്യതകളിലേക്ക് മാർഗദർശിയാവുന്ന  ‘ദിശ’ ഉന്നത വിദ്യാഭ്യാസമേള മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്‌ ബീച്ചിൽ നടക്കും. കേരള പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ  കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ്  കൗൺസലിങ്ങാണ്‌ എക്സ്പോ സംഘടിപ്പിക്കുന്നത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക്‌ പ്രയോജനപ്പെടും വിധമാണ്‌ മേള.  രാജ്യത്തെ മികച്ച സർവകലാശാലകളും ഉന്നത നിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും. എൻഐടി, ഐഐഎംകെ, ഐഐഎസ്‌ഇആർ, ജയ്‌പൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ക്രാഫ്‌റ്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌,  ടാറ്റ ഇൻസ്‌റ്റ്‌റ്റ്യൂട്ട്‌, ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, മൈസൂരു റീജണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷൻ,  ചെന്നൈ സെൻട്രൽ ലെതർ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല, ഇഗ്‌നോ, നിഫ്‌റ്റ്‌ കണ്ണൂർ,  നുവാൽസ്‌ തുടങ്ങി അറുപതിലധികം മികവിന്റെ കേന്ദ്രങ്ങൾ ദിശയിൽ പങ്കാളിയാകും.  

ഇന്ത്യയിൽ ലഭ്യമായ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, വിദേശ പഠനം ഉൾപ്പെടെയുളള മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സ്റ്റാളുകൾ എന്നിവയുണ്ടാവും.  സംശയനിവാരണത്തിനും സൗകര്യമൊരുക്കും. 

വിവിധ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെമിനാറുകളുമുണ്ടാവും. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ പാനൽ വിദ്യാർഥികളുമായി സംവദിക്കും.   സ്കൂൾ മുഖേന പങ്കെടുക്കുന്നവർ www.disha2023.in  എന്ന വെബ് സൈറ്റിൽ രജിസ്റ്റർചെയ്യണം. രക്ഷിതാക്കൾ, സംസ്ഥാന സ്‌കൂൾ കലാമേളയിൽ പങ്കെടുക്കാനെത്തുന്നവർ, പൊതുജനങ്ങൾ എന്നിവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവും. കെഡാറ്റ് അഭിരുചി പരീക്ഷയിലും സെമിനാറിലും പങ്കെടുക്കാൻ താൽപ്പര്യമുളളവർക്കും വെബ് സൈറ്റിൽ രജിസ്റ്റർചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top