29 March Friday

കേന്ദ്ര സര്‍വകലാശാലയിൽ പ്രവേശനം: അപേക്ഷ 18 വരെ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


കാസർകോട്
കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ18. എംഎ: എക്കണോമിക്സ് (40), ഇംഗ്ലീഷ് ആൻഡ്‌ കംപാരറ്റീവ് ലിറ്ററേച്ചർ (40), ലിംഗ്വിസ്റ്റിക്സ് ആൻഡ്‌ ലാംഗ്വേജ് ടെക്നോളജി (40), ഹിന്ദി ആൻഡ്‌ കംപാരറ്റീവ് ലിറ്ററേച്ചർ (40), ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്കൽ സയൻസ് (40), മലയാളം (40), കന്നഡ (40), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ പോളിസി സ്റ്റഡീസ് (40).

എംബിഎ: (ജനറൽ മാനേജ്മെന്റ്, 40) (ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെന്റ്, 40), എംകോം (40), എംഎഡ് (40), എംഎസ് സി: സുവോളജി (30), ബയോ കെമിസ്ട്രി ആൻഡ്‌ മോളിക്യുലാർ ബയോളജി (30), കെമിസ്ട്രി (30), കംപ്യൂട്ടർ സയൻസ് (30), എൻവിയോൺമെന്റൽ സയൻസ് (30), ജീനോമിക് സയൻസ് (30), ജിയോളജി (30), മാത്തമാറ്റിക്സ് (30), ബോട്ടണി (30), ഫിസിക്സ് (30), യോഗാ തെറാപ്പി (30), എൽഎൽഎം (40), മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (30), എംഎസ്ഡബ്ല്യു (40).

പിജി ഡിപ്ലോമ:  യോഗാ (30), ലൈഫ് സ്‌കിൽസ് എഡ്യുക്കേഷൻ (100), എൻആർഐ ലോസ് (40), ഹിന്ദി ട്രാൻസ്‌ലേഷൻ ആൻഡ്‌ ഓഫീസ് പ്രൊസീജ്യർ (20), മാസ് കമ്യൂണിക്കേഷൻ ആൻഡ്‌ മീഡിയ റൈറ്റിങ്‌ ഇൻ ഹിന്ദി (20), സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ് (100).

പ്രവേശനം എങ്ങനെ
രാജ്യത്തെ 42 കേന്ദ്ര സർവകലാശാലകളിലേക്ക് നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി)യിലൂടെയാണ് പ്രവേശനം. എൻടിഎയുടെ വെബ്സൈറ്റ് സന്ദർശിച്ച് ജൂൺ 18 രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. രണ്ട് മണിക്കൂറാണ്‌ പരീക്ഷ.  19ന് രാത്രി 11.50 വരെ ഫീസ് അടയ്‌ക്കാം. 20 മുതൽ 22 വരെയാണ് തിരുത്തലിനുള്ള സമയം. എൻടിഎ ഹെൽപ്‌ ലൈൻ നമ്പർ: +91-11-40759000. ഹെൽപ്പ് ഡസ്‌ക്: 011 40759000 ഇ മെയിൽ: cuet-pg@nta.ac.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top