24 April Wednesday

കേര‌ള സിവിൽ സർവീസ് അക്കാദമിയിൽ കോഴ്‌സുകൾ നവംബർ 1ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


തിരുവനന്തപുരം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു.  കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ.

അക്കാദമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്ല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം.  നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.  പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസ്‌.

തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കർ ഭവനിലെ സിവിൽ സർവീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐസിഎസ്ആർ പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ്  ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക.  നവംബർ ഒന്ന് മുതൽ  ഫെബ്രുവരി 15 വരെയാണ്  കാലാവധി.   അപേക്ഷകൾ ഒക്‌ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം.  പ്രവേശന പരീക്ഷ ഇല്ല. അപേക്ഷാഫോമും വിവരങ്ങളും  www.ccek.org, www.kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top