29 March Friday

ലോക ബഹിരാകാശ വാരാചരണം 4 മുതൽ ; വിദ്യാർഥികൾക്ക് മത്സരങ്ങൾ, രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഐഎസ്‌ആർഒ വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ നാലുമുതൽ 10 വരെയാണ്‌ വാരാചരണം. തിരുവനന്തപുരം വിഎസ്‌എസ്‌സി, എൽപിഎസ്‌സി, ഐഐഎസ്‌യു എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിപാടികൾ. മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ബഹിരാകാശവും സുസ്ഥിരതയും എന്നതാണ്‌  വാരാചരണത്തിന്റെ സന്ദേശം. ഹൈ സ്‌കൂൾ, പ്ലസ്‌ടു, കോളജ്‌ വിദ്യാർഥികൾക്കായി ബഹിരാകാശനിലയ രൂപകൽപ്പനയാണ്‌ മത്സരങ്ങളിൽ പ്രധാനം. ഓൺലൈനിൽ 30 വരെ രജിസ്റ്റർ ചെ യ്യാം. ഓർബിറ്റ്‌ സ്‌പേയ്‌സ്‌ സ്‌റ്റേഷൻ ചലഞ്ച്‌ എന്നപേരിലുള്ള മത്സരത്തിൽ   ജൂനിയർ, സീനിയർ വിഭാഗങ്ങളുണ്ടാകും. ഒക്‌ടോബർ നാലിനകംപ്രോജക്ട്‌ സമർപ്പിക്കണം.  ഫോൺ: 8547590017.

ചിത്രരചനാമത്സരം മൂന്നു ഘട്ടത്തിലാണ്‌  നടക്കുക. ഒക്ടോബർ ഒന്നിന്‌ ഓൺലൈനിൽ ആദ്യ മത്സരം. സെ മിഫൈനലും മെഗാ ഫൈനലും ഒമ്പതിന്‌ തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ നടക്കും. ഈമാസം 27 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ആസ്‌ട്രോ ഫോട്ടാഗ്രഫി മത്സരത്തിന്‌ 26നു മുമ്പ്‌ രജിസ്റ്റർ ചെയ്യണം. വിദ്യാർഥികൾ അല്ലാത്തവർക്കും  മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്‌. ലഘു വീഡിയോ ചിത്രമത്സരം, ശാസ്‌ത്രജ്ഞരുമായി സംവാദം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്‌.  വിവരങ്ങൾക്ക്‌:  https://www. vssc. gov.in, ഇ മെയിൽ:  wswquiz@ vssc.gov.in,  wsw @vssc.gov. in ഫോൺ: 0471- 2564256.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top