16 April Tuesday

കുസാറ്റില്‍ സ്പോട്ട് അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ എംബിഎ, വിദേശഭാഷാ വകുപ്പിൽ ഒരുവർഷ സായാഹ്ന ഓഫ്‌ലൈൻ ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, പിജി ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഭാഷാ പഠന കോഴ്‌സുകൾ, കംപ്യൂട്ടർ സയൻസ് വകുപ്പിൽ എംടെക് കംപ്യൂട്ടർ  സയൻസ് ആൻഡ്‌ എൻജിനിയറിങ്‌, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ മൂന്നു വർഷ എൽഎൽബി (ഈവനിങ്‌-അക്കാദമിക്) എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 23ന് അതത്‌ വകുപ്പ്‌ ഒഫീസുകളിൽ നടത്തും.

ലീഗൽ സ്റ്റഡീസിൽ ബിബിഎ- എൽഎൽബി (ഹോൺസ്), ബികോം-എൽഎൽബി (ഹോൺസ്) എന്നീ പ്രോഗ്രാമുകളിലേക്കുമുള്ള സ്‌പോട്ട് അഡ്മിഷനും  23ന് നടക്കും. 180 വരെയുള്ള കുസാറ്റ് ക്യാറ്റ് റാങ്കുള്ളവർക്ക് മാത്രം പങ്കെടുക്കാം.

സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിൽ വിവിധ എംടെക് (ഫുൾ ടൈം) കോഴ്‌സുകൾ, അറ്റ്‌മോസ്‌ഫെറിക് സയൻസസ് വകുപ്പിൽ എംഎസ്‌സി മീറ്റീയോറോളജി, അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ എംഎസ്‌സി കെമിസ്ട്രി (എംഎസ്എം1) എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ  25ന് അതത്‌ വകുപ്പ്‌ ഒഫീസുകളിൽ നടത്തും.

ഷിപ് ടെക്നോളജി വകുപ്പിൽ എംടെക് കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ അനാലിസിസ്  ആൻഡ്‌ ഡിസൈൻ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ  26ന്  വകുപ്പ്‌ ഓഫീസിൽ നടത്തും. ഗേറ്റ്, ഡാറ്റ് യോഗ്യതയുള്ളവർക്ക് മാത്രം പങ്കെടുക്കാം. അഭിമുഖങ്ങളുടെ സമയക്രമം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് സർവകലാശാലാ വെബ്സൈറ്റ് https://admissions.cusat.ac.in/ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top