26 April Friday

ഐഐഐസിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡോ. ടി പി സേതുമാധവൻUpdated: Wednesday Dec 18, 2019

കോട്ടയം
സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ പ്രർത്തിക്കുന്ന  ചവറയിലെ ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ  17 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ടെക്നീഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ ലെവൽ കോഴ്സുകളുണ്ട്. പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ സർട്ടിഫിക്കറ്റ്, ബിരുദം, ബിടെക്  പൂർത്തിയാക്കിയവർക്ക്  അനുയോജ്യമായ മൂന്നു മാസം മുതൽ ഒരുവർഷംവരെ നീണ്ടു നിൽക്കുന്ന കോഴ്സുകൾ ഇവിടെയുണ്ട്. കേരള അക്കാദമി ഫോർ സ്കിൽസും യുഎൽസിസിഎസും ചേർന്നാണ്  കോഴ്സ് നടത്തുന്നത്.  ഹോസ്റ്റൽസൗകര്യം, പുത്തൻ സാങ്കേതികവിദ്യ, വ്യവസായസ്ഥാപനങ്ങളുമായുള്ളസഹകരണം, പ്ലേസ്മെന്റ്, സോഫ്റ്റ്സ്ക്കിൽ പരിശീലനം മുതലായവ ഐഐഐസി കോഴ്്സുകളുടെ പ്രത്യേകതകളാണ്. എല്ലാ കോഴ്സുകളും സംസ്ഥാന ഗവൺമെന്റും, നാഷണൽ സ്ക്കിൽ ഡെവലപ്മെന്റ് കൗൺസിലും അംഗീകരിച്ചവയാണ്. ഇതിനകം കോഴ്സ് പൂർത്തിയാക്കിയവർ രാജ്യത്ത് സർക്കാർ, പൊതുമേഖല, വ്യവസായ, നിർമാണ ഭൗതികസൗകര്യമേഖലകളിൽതൊഴിൽചെയ്യുന്നു.

പത്താംക്ലാസ് പാസ്സായവർക്ക്ഇലക്ട്രീഷ്യൻ, കൺസ്ട്രക്ഷൻ, ബാർവബെൻഡർ, എസ്ടിപി ഓപ്പറേറ്റർ, പെയിന്റിങ് ആൻഡ് ഫിനിഷിങ്വർക്ക്സ്, റോഡ്കൺസ്ട്രക്ഷൻ, മെഷീനറിഓപ്പറേറ്റർ  കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ കഴിഞ്ഞവർക്ക് ക്വാളിറ്റിടെക്നീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ബിരുദധാരികൾക്കും, ബി ടെക് കഴിഞ്ഞവർക്കും ജിഐഎസ്  ഇന്റർനാഷണൽ ആൻഡ് കോൺട്രാക്ട് ഫെസിലിറ്റി, മാനേജ്മെന്റ്, റീട്ടെയിൽമാനേജ്മെന്റ് ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാസെന്റർ ഇൻസ്റ്റലേഷൻ ആൻഡ് മെയിന്റനൻസ്, ഡാറ്റാസെന്റർ ഇൻഫ്രാസ്ട്രക്ചർ കോഴ്സുകളിലേക്ക്യഥാക്രമം ഡിപ്ലോമ, ബി ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം.  സിവിൽ, മെക്കാനിക്കൽ  പൂർത്തിയാക്കിയവർക്ക് 6 മാസത്തെ ഗ്രാഡുവേറ്റ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താനുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ ലിംഗ്വാസ്ക്കിൽ  പ്രോഗ്രാമും ഐഐഐസിയിലുണ്ട്. പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസകോഴ്സുകളും ഐഐഐസി നടത്തിവരുന്നു. അപേക്ഷ  21  വരെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്  www.iiic.ac.in  എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. ഫോൺ :  8078980000


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top