തിരുവനന്തപുരം
പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്മിഷൻ 16, 17 തീയതികളിൽ നടക്കും. ആകെ ലഭ്യമായ 24,637 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 24,247 അപേക്ഷ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് 16ന് രാവിലെ 10ന് പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
കാൻഡിഡേറ്റ് ലോഗിനിലെ "TRANSFER ALLOT RESULTS "om ellenos olmu' പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർപ്രകാരം പ്രവേശനം മാറ്റി കൊടുക്കണം. യോഗ്യത സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ കോഴ്സിൽ 16ന് രാവിലെ 10 മുതൽ 17ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..